Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]
ഭയന്ന് വിറയ്ക്കുന്ന ചുണ്ടുകൾ
അവളുടെ രണ്ട് കയ്യും അല്പം ഉയർന്ന വയറിനെ താങ്ങിയിരിക്കുന്നു ...
ഭയപ്പാടോടെയുള്ള ശ്വാസ ഗതിയിൽ മാറുകൾ വളരെ വേഗം ഉയർന്നു താഴ്ന്നു കൊണ്ടിരിക്കുന്നു
വരുന്നത് ശത്രുക്കൾ ആരെങ്കിലുമാണോ എന്ന ഭയത്തിൽ ആണ് നോട്ടം
എന്നെ കണ്ടതും പെട്ടെന്ന് ഒരു ശാന്തത മുഖത്തു വന്നു പിന്നെ സന്തോഷവും 'അതും മാറി സങ്കടവും
അവളുടെ മുന്നിൽ വന്ന് നില്കുന്നത് അവളുടെ ജീവനാണ് എന്ന ചിന്ത കൊണ്ടാവും
വ്യോമാ ...
പതുക്കെ വിളിച്ചു അവൾ വേച്ചു വേച്ചു അവന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി
വ്യോമ ഉടനെ അവളുടെ അടുത്തേക്ക് നീങ്ങി തന്റെ രണ്ട് കൈകൾക്കുള്ളിലും തന്റെ പ്രാണനായ പ്രണയിനിയെ കൂട്ടിപ്പിടിച്ചു
''വ്യോമ സമയമില്ല .. പെട്ടെന്ന് നീങ്ങണം ''
രുദ്രന്റെ ശബ്ദം
ഞങ്ങൾ രണ്ടു പേരും രുദ്രനെ നോക്കി
ആ മുഖത്തു ഗാംഭീര്യം കൂടിയിരിക്കുന്നു
മുഖത്തൊക്കെ രക്തപ്പാടുകൾ
ശരീരത്തിലെ ഉറച്ച പേശികൾ അല്പം കൂടെ ഉയർന്നിരിക്കുന്ന പോലെ തോന്നി
കയ്യിൽ ആ വലിയ വാൾ മുറുകെ പിടിച്ചിരിക്കുന്നു
അതിന്റെ തിളക്കത്തിന് മങ്ങലേല്പിച്ചു കൊണ്ട് ശത്രുക്കളുടെ രക്തം ഇറ്റി ഇറ്റി വീഴുന്നു
വ്യോമ.. അച്ഛനും അമ്മയും ..
രുദ്രൻ വീണ്ടു ചോദിച്ചു എന്റെ മുഖത്തേക്ക് നോക്കി
ഞാൻ ആ കണ്ണുകളിലേക്ക് നിസ്സഹായതയോടെ നോക്കി ..
എന്റെ കണ്ണിൽ നിന്ന് കണ്ണീർ കവിഞ്ഞൊഴുകി
അതിന്റെ അർഥം മനസ്സിലായ രുദ്രൻ അവന്റെ വാൾ കൊണ്ട് ശക്തമായി ചുമരിലേക്ക് ആഞ്ഞു വെട്ടി
അവന്റെ സങ്കടവും ,അമർഷവും ,ദേഷ്യവും എല്ലാം അതിൽ ഉണ്ടായിരുന്നു
നഭസ്യ ..അവളും ആ അർഥം മനസ്സിലാക്കിയെന്നവണ്ണം എന്നെ മുറുകെ പിടിച്ചു
💬 Comments
View all comments