0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 8.2K

മുഖം എന്റെ നെഞ്ചിലേക്ക് ആഴ്ത്തി

''പോവാം ''

രുദ്രൻ ഇടറിയ ശബ്ദത്തിൽ അത് പറഞ്ഞു കൊണ്ട് മുന്നിൽ നടന്നു

എന്റെ തോളിലേക് അവളെ ചേർത്ത് പിടിച് ഞാൻ രുദ്രനെ അനുഗമിച്ചു

ഞങൾ നടന്ന് പുറത്തേക്കുള്ള വാതിലിന്റെ അടുത്തെത്തി

പെട്ടെന്ന് രുദ്രൻ കൈ കൊണ്ട് നിൽക്കാൻ ആംഗ്യം കാണിച്ചു

എന്നിട്ട് പതിയെ പുറത്തേക്ക് ചെവി കൂർപ്പിച്ചു

സുരക്ഷിതമാണെന്ന് മനസ്സിലാക്കിയ രുദ്രൻ പതിയെ വാതിൽ തുറന്നു

പുറത്തേക്ക് ഇറങ്ങി ചുറ്റും നോക്കി... ആ വാൾ ഒരിക്കൽ കൂടി മുറുകെ പിടിച്ചു

ഞങ്ങളോട് വരാനാ ആംഗ്യം കാണിച്ചു

ഞങ്ങൾ പുറത്തു ഇറങ്ങി ..

അതൊരു താഴ്വരം ആയിരുന്നു

ചെറിയ പുല്ലുകൾ മാത്രമുള്ള വിശാലമായ ഒരു താഴ്‌വാരം

നടന്നു അൽപ ദൂരം പിന്നിട്ടപ്പോൾ വലിയ ആർത്തട്ടഹാസങ്ങൾ കേട്ട്

തിരിഞ്ഞു നോക്കിയ ഞങ്ങൾ ഞെട്ടി

ശതൃക്കൾ ഞങ്ങളുടെ നേരെ ചീറിയടുക്കുന്നു

''വേഗം അങ്ങോട്ട് ഓട് ''

രുദ്രൻ ഉറക്കെ പറഞ്ഞു കൊണ്ട് ഒരു ദിശയിലേക്ക് കൈ ചൂണ്ടി

ഞാൻ അങ്ങോട്ട് നോക്കി

അവിടെ ഒരു വീട് കണ്ടു ഞങ്ങൾ അങ്ങോട്ട് ഓടി

രുദ്രൻ ഞങ്ങളുടെ പിറകിലേക് മാറി ഞങ്ങളോട് അല്പം അകലം പാലിച്ചു ഞങ്ങളെ അനുഗമിച്ചു

ഞങ്ങൾ സർവ ശക്തിയുമെടുത്തു ഓടി

എന്റെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു

അവൾ വളരെ കഷ്ടപ്പെട്ടാണ് ഓടുന്നത് .അവളുടെ പകുതി ഭാരം ഞാൻ താങ്ങി കൊണ്ടാണ് പിടിച്ചിരിക്കുന്നത്

അൽപ സമയത്തിനു ശേഷം ഞങ്ങൾ ആ വീടിന്റെ മുന്നിൽ എത്തി

പുറകിലേക്ക് നോക്കിയ ഞാൻ വളരെ ഗൗരവത്തോടെ ഞങ്ങളെ അനുഗമിക്കുന്ന രുദ്രനെ കണ്ടു

അവൻ ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്

ശത്രുക്കളുടെ

💬 Comments

View all comments