Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]
പരിഭ്രാന്തനായി അവളെ വാരിയെടുത്ത്, ആ യാഗശാലയുടെ ഒരു കോണിലുണ്ടായിരുന്ന പഴയൊരു കട്ടിലിലേക്ക് കിടത്തി .
ഗുരുവിന്റെ മുഖത്ത് അപ്പോൾ ഒരു ഗൗരവവും എന്നാൽ കൃതാർത്ഥവുമായ ഭാവം നിറഞ്ഞു.
"ഭയപ്പെടേണ്ട കുമാരാ... സമയം അടുത്തെത്തിയിരിക്കുന്നു. ഗന്ധർവന്റെ ശക്തി ഈ ഭൂമിയിൽ പൂർണ്ണമാകാനുള്ള നിയോഗം ഇവിടെ നടപ്പാവുകയാണ്!" അദ്ദേഹം ഗാംഭീര്യത്തോടെ പറഞ്ഞു.
പെട്ടെന്ന് ആ യാഗശാലയുടെ അന്തരീക്ഷം യാതൊരു ശബ്ദവുമില്ലാതെ കീറിമുറിച്ചു കൊണ്ട്, ആകാശത്തിന്റെ ഏതോ ലോകത്തുനിന്നെന്നപോലെയുള്ള രണ്ട് ദിവ്യസ്ത്രീകൾ—ഗന്ധർവന്റെ തോഴിമാർ—അവിടേക്ക് കടന്നുവന്നു. അവരുടെ ശരീരത്തിൽ നിന്നും പ്രകൃതിയുടെ സുഗന്ധവും നിലാവിന്റെ പ്രകാശവും പരന്നൊഴുകുന്നുണ്ടായിരുന്നു. മനുഷ്യലോകത്തെ ഏതെങ്കിലും വൈദ്യന്മാരുടെയോ പരിചാരകരുടെയും സഹായമല്ല, മറിച്ച് ആകാശത്തിന്റെ നിയമങ്ങൾക്കനുസരിച്ചുള്ള പ്രസവശുശ്രൂഷയാണ് അവിടെ ആരംഭിച്ചത്.

ആ തോഴിമാർ വേഗത്തിൽ എന്റെ പ്രാണപ്രിയയുടെ അരികിലെത്തി. അവരുടെ സ്പർശനത്തിന് ഒരു ദിവ്യമായ സാന്ത്വനമുണ്ടായിരുന്നു.
അവർ ആശ്വാസ വാക്കുകളോട് അവളോട് പറഞ്ഞു
"ധൈര്യമായിരിക്കൂ മഹാറാണീ... വേദനയുടെ ഇരുട്ട് മായുകയാണ്, പുതിയൊരു ജീവൻ ഉദയം കൊള്ളാൻ പോകുന്നു..." അവരിലൊരു തോഴി അവളുടെ തല തലോടിക്കൊണ്ട് മൃദുവായി പറഞ്ഞു.
എന്നാൽ, ആ പ്രസവ നിമിഷം അത്ര എളുപ്പമുള്ളതായിരുന്നില്ല. ഭൂമിയുടെയും ആകാശത്തിന്റെയും ശക്തികൾ തമ്മിലുള്ള ആ സംഗമത്തിൽ എന്റെ പ്രാണപ്രിയയുടെ ശരീരം കടുത്ത വേദനയാൽ പിടഞ്ഞു. ആ മുറിയിലെ ഹോമാഗ്നി ആളിപ്പടർന്നു, കാറ്റ് ശക്തമായി വീശി ആ യാഗശാലയുടെ ചുവരുകളെ വിറപ്പിച്ചു. അവളുടെ വേദന കണ്ട് എന്റെ നെഞ്ച് തകർന്നുപോയി.
ഞാൻ അവളുടെ കൈകളിൽ മുറുകെപ്പിടിച്ച് കണ്ണീരോടെ മന്ത്രിച്ചു:
"പ്രിയേ... എന്നോട് ക്ഷമിക്കണം, ഈ കഷ്ടപ്പാടുകളെല്ലാം നിനക്ക് നൽകേണ്ടി വന്നതിന്... കുറച്ചുകൂടി പിടിച്ചുനിൽക്കൂ..."
അവളുടെ അവസാനത്തെ ശക്തമായൊരു നിലവിളിയോടൊപ്പം, ആ യാഗശാലയെ പ്രകമ്പനം
💬 Comments
View all comments