Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 3 [Mizmu-The copier]
''എന്തിനാ വ്യോമാ എന്നെ ഇങ്ങിനെ സ്നേഹിക്കുന്നത് ''
ഇത്രത്തോളം സ്നേഹിക്കാൻ ഞാൻ എന്ത് പുണ്യമാ നിങ്ങളോടൊക്കെ ചെയ്തത്
എന്റെ അയൽ വീട്ടിലെ അദ്ദേഹത്തിന്റെ സന്തോഷവും അദ്ദേഹത്തിന് കൊടുത്ത സമ്മാനവും എല്ലാം എനിക്ക് എത്രത്തോളം സന്തോഷം തന്നു എന്ന് വാക്കുകളിൽ പറയാൻ കഴിയില്ല
അവിടെ വെച്ചു എന്റെ പ്രാണനായ നിന്നെ ഒന്ന് കെട്ടിപ്പിടിച്ചു ഈ കവിളിൽ ഒരു ചുംബനം നൽകാൻ എത്ര കൊതി ഉണ്ടായിരുന്നു എന്നറിയാമോ
അതിനു സാധിക്കാത്ത വിഷമത്തിലാണ് എനിക്ക് മിണ്ടാൻ പോലും സാധിക്കാഞ്ഞത്
എന്റെ പ്രിയന്റെ നെഞ്ചിലേക്ക് ഒട്ടിയിരിക്കാനല്ലാതെ അപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു
എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സന്തോഷം അനുഭവിച്ച മറ്റൊരു ദിവസം ഉണ്ടായിട്ടില്ല
അതും പറഞ്ഞു അവളുടെ ചുണ്ടുകളെ അവന്റെ കവിളിൽ അമർത്തി
**********************************************************************************************
Chapter 3
.
.
അങ്ങനെ സന്തോഷകരമായ ആ ദിവസവും കടന്ന് പോയി..
രുദ്ര എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു
പിറ്റേന്ന് മുതൽ കൊട്ടാരത്തിലെ മഹാ യാഗം തുടങ്ങുകയായിരുന്നു
വാഗയുടെ കഠിന കടോരമായ മന്ത്രങ്ങളും ...മുന്നിലുള്ള അതി ഭീകര തീയും..
അത് എനിക്ക് ഒരു പുതുമയുള്ള അനുഭവമായിരുന്നു
ഞാൻ ഇതുവരെ കൊട്ടാരത്തിൽ ഒരു പൂജ പോലും കണ്ടിട്ടില്ല
അത് കൊണ്ട് തന്നെ എനിക്ക് അതിൽ പലതും അത്ഭുതങ്ങളായിരുന്നു..
ആദ്യത്തെ രണ്ട് ദിവസത്തെ യാഗങ്ങളിൽ പല തടസ്സങ്ങളും നേരിട്ടു വാഗയുടെ കഠിനമായ മന്ത്രങ്ങളിൽ അതെല്ലാം എങ്ങോ മറഞ്ഞു ...
.
ആ ദിവസങ്ങളിൽ രുദ്രയിൽ പല വ്യത്യാസങ്ങളും ഞാൻ പലപ്പോഴായി കണ്ടു
എന്റെ പുറകിൽ എനിക്ക് കാവലായി നിൽക്കുന്ന രുദ്രനെ പെട്ടെന്ന് കാണാതാവും
തിരിഞ്ഞും
💬 Comments
View all comments