0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 346

ശീതീകരിച്ചു കളഞ്ഞു.

ശരീരത്തിലെ പാടുകളും, കണ്ണുകളിലെ ആക്രൂരമായ തിളക്കവും, വർഷങ്ങളുടെ രോഷവും പേറി നിൽക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ സദസ്സിലെ പ്രഭുക്കന്മാരെല്ലാം ഭയത്തോടെ പിൻവാങ്ങി.

അദ്ദേഹം നേരെ എന്റെ അടുത്തേക്ക് നടന്നെത്തി. കൈയിലുള്ള താലിയിലേക്ക് നോക്കി പുച്ഛത്തോടെ ഉറക്കെ ചിരിച്ചുകൊണ്ട് അദ്ദേഹം സദസ്സിനെ നോക്കി പറഞ്ഞു:

.

.

"എന്ത് വിഡ്ഢിത്തമാണിത്?! ഈ രാജ്യത്തിന്റെ ഭാവി രാജാവാകേണ്ടവൻ ... ഈ രാജ്യത്തിന്റെ അഭിമാനമായ രാജകുമാരൻ... ഒരു തെരുവിൽ ഭിക്ഷ യാചിച്ചു നടന്ന, കച്ചവടക്കാരിയായ ഒരു സാധാരണ പെൺകുട്ടിയെയാണോ താലിചാർത്താൻ പോകുന്നത്?!

കൊട്ടാരത്തിന്റെ മര്യാദകളും പാരമ്പര്യവും നിന്റെ കാൽക്കീഴിൽ ചവിട്ടി അരയ്ക്കുകയാണോ നീ?"

.

അവളെ കുറ്റപ്പെടുത്തിയതും എന്റെ ഉള്ളൊന്ന് പിടഞ്ഞു ..

എന്റെ കാലിൽ നിന്ന് കോപം കത്തിക്കയറി …

എന്റെ കാൽതളങ്ങളിൽ തൊട്ട ആ കോപം ഇപ്പോൾ എന്റെ രക്തത്തിൽ പടർന്നുപിടിക്കുന്ന അഗ്നിയായി മാറി

ഞാൻ അച്ഛനെ ഒന്ന് നോക്കി… അമ്പരപ്പോടെ നിൽക്കുന്ന അച്ഛന്റെ മുഖം …എന്തോ പറയാൻ വെമ്പുന്നതായി എനിക്ക് തോന്നി ..

ഞാൻ എന്റെ കൈയിലെ താലി മുറുകെപ്പിടിച്ചുകൊണ്ട് പല്ലുകടിച്ചു നിന്നു.

അപ്പോഴേക്കും എന്റെ പ്രാണീനിയായ അവൾ ഭയംകൊണ്ട് വിറച്ച്, എന്റെ പിന്നിലേക്ക് ഒതുങ്ങാൻ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എന്നാൽ അതുകൊണ്ടും തീർന്നില്ല…ചെറിയച്ഛൻ തന്റെ മുഖത്തെ ക്രൂരമായ പുഞ്ചിരിയോടെ എന്നെ നോക്കി തുടർന്നു:

.

"ഈ രാജ്യത്തിന്റെ രാജ്ഞിയാകാൻ യോഗ്യത അവൾക്കല്ല... എന്റെ മകൾക്കാണ്! ഈ സിംഹാസനവും കൊട്ടാരവും ആരുടെ കൈകളിൽ ഭദ്രമായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്.

നീ ഇവളെ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആദ്യം എന്നെ കടന്നുപോകേണ്ടിവരും!"

രാജവംശത്തിന്റെ പാരമ്പര്യവും കുലമഹിമയും എന്താണെന്ന്

💬 Comments

View all comments