0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 11.5K

ഞാൻ ഭടന്മാർ അറിയിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു

അമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു ...അച്ഛൻ ഒന്നും മിണ്ടാതെ എന്നെ നോക്കി നില്കുന്നു

അച്ഛൻ പതിയെ നടന്നു മുൻപ് ഇരുന്നിടത്തു തന്നെ ഇരുന്നു

ആ മുഖം വാടിയിരിക്കുന്നു ...ഞാൻ പതിയെ അച്ഛന്റെ അടുത്തേക്ക് നടന്നു

അച്ഛന്റെ അടുത്തു തന്നെ ഇരുന്നു .. അമ്മയും എന്റെ മറു വശത്തു ഇരുന്നു

''നമ്മുടെ ഭരണത്തിലും ഇത്രയും കഷ്ടപ്പെടുന്ന ജനങ്ങൾ ഉണ്ടോ വ്യോമാ ..''

അച്ഛൻ പതിയെ പുറത്തേക്ക് നോക്കി എന്നോട് ചോദിച്ചു

ആ ശബ്ദത്തിൽ ഇടർച്ച ഉണ്ട് ..

തന്റെ പ്രജകളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു രാജാവിന്റെ വിഷമം എനിയ്ക്കറിയാൻ കഴിയുന്നുണ്ട്

അച്ഛൻ എപ്പോഴും ജനങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നതാണ്

ഇതൊരു ഒറ്റപ്പെട്ട സംഭവം ആയത് കൊണ്ടാവാം ആരും അറിയാതെ പോയത്

''അച്ഛാ ... എനിക്കവളെ വേണം ..ഈ കൊട്ടാരത്തിലെ രാജകുമാരിയായിട്ട് ''

ഞാൻ പതിയെ താഴേക്കുനോക്കി പറഞ്ഞു….

***********************************************************************************

Chapter 2

അച്ഛന്റെ കൈ എന്റെ തലമുടിയിൽ തഴുകിയപ്പോൾ ഞാൻ അച്ഛനെ പതിയെ തല ഉയർത്തി നോക്കി

അച്ഛന്റെ മുഖത്തെ തെളിഞ്ഞ ഒരു പുഞ്ചിരി ഞാൻ കണ്ടു

അമ്മയുടെ ഭാഗത്തേക്ക് തല ഒന്ന് തിരിക്കുന്നതിന് മുൻപേ എന്റെ കവിളിൽ ഒരു ചുടു ചുംബനം പതിഞ്ഞു ..അതിൽ ആവോളം സ്നേഹം ഉണ്ടായിരുന്നു

അതിൽ മനസ്സിന്റെ അടിത്തട്ടിൽ നിന്നുള്ള ഒരു സമ്മതവും

ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ ഞാൻ എത്ര ഭാഗ്യവാനാണ്

ഞാൻ മനസ്സിൽ ചിന്തിച്ചു ...അപ്പോഴേക്കും എന്റെ കണ്ണിൽ നിന്ന് കണ്ണീർ തുളുമ്പി

അത് കണ്ട 'അമ്മ ആ

💬 Comments

View all comments