Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]
കണ്ണീർ തുടച്ചു
''ഈ കണ്ണീര് കാണാതിരിക്കാനല്ലേ ഞങ്ങൾ സമ്മതിച്ചത് ... എന്നിട്ടും എന്റെ രാജകുമാരൻ കരയാണോ ''
'അമ്മ ചെറു പുഞ്ചിരിയോടെ പറഞ്ഞു
''ഞാൻ അവരെ കൊട്ടാരത്തിൽ എത്തിക്കാൻ പറയാം ''
അച്ഛൻ എന്നെ നോക്കി പറഞ്ഞു
''ഞാൻ പോകാം അച്ഛാ ..ഞാൻ അവളെ കൊണ്ട് വരാം ''
ഞാൻ പറഞ്ഞു
..അച്ഛൻ ഒരു പുഞ്ചിരിയോടെ അതിനു സമ്മതിച്ചു
പിന്നെ എനിക്ക് അവിടെ നിൽക്കാൻ സാധിച്ചില്ല
ഞാൻ എഴുന്നേറ്റു
''രുദ്രനെയും വിളിച്ചോളൂ ''
അച്ഛന്റെ ശബ്ദം
''രുദ്രൻ അവന്റെ നിഴലല്ലേ ''
പുഞ്ചിരിയോടെ അമ്മയുടെ മറുപടിയും
ഞാൻ വേഗം നടന്ന് പുറത്തെത്തി ചുറ്റുപാടും നോക്കി
രുദ്രനെ കാണാനില്ല
എങ്കിലും എനിക്ക് പ്രശ്നമൊന്നും തോന്നിയില്ല ..എന്റെ വിളിപ്പുറത്ത് എപ്പോഴും അവനുണ്ടാകും
കൊട്ടാരത്തിനു മുൻപിൽ ചന്തയിൽ കണ്ട രണ്ട് ഭടന്മാരും ഉണ്ടായിരുന്നു
''രുദ്രാ .....''
ഞാൻ നീട്ടി വിളിച്ചു
''വ്യോമാ ..''
ശരം കണക്കെ വന്ന രുദ്രന്റെ ശാന്തമായ മറുപടി
ഞാൻ രുദ്രനെ അത്ഭുതത്തോടെ ഒന്ന് നോക്കി ... ഇവിടെയെങ്ങും കണ്ടില്ലല്ലോ
പിന്നെ ഇത്ര പെട്ടെന്ന് എവിടെ നിന്ന് വന്നു ..ഞാൻ ചിന്തിച്ചു
പിന്നെ രുദ്രനോട് കാര്യങ്ങളൊക്കെ പറഞ്ഞു
രുദ്രൻ ഇപ്പോൾ വരാമെന്നും പറഞ്ഞു അവിടന്ന് പോയി… കൂടെ ആ രണ്ട് ഭടന്മാരെയും കൂട്ടി
അല്പം കഴിഞ്ഞ് പരിവാരങ്ങളുമായി രുദ്രൻ വന്നു
കൂടെ സുന്ദരമായ ഒരു രഥം കൂടെ ഉണ്ടായിരുന്നു
അതിൽ അവളുടെ പ്രായമുള്ള രണ്ട് തോഴിമാരും
ഞാനും കുതിരപ്പുറത്ത് കയറി
''വ്യോമാ .. രഥത്തിൽ കയറിക്കോളൂ ''
രുദ്രൻ പറഞ്ഞു
ഞാൻ വേണ്ട എന്ന രീതിയിൽ തലയാട്ടി
ഞങ്ങൾ
💬 Comments
View all comments