0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 11.8K

പതുക്കെ നീങ്ങി തുടങ്ങി

മുന്നിൽ വഴി കാണിക്കാൻ ചന്തയിൽ കണ്ട ഭടന്മാരിൽ ഒരാളും

ഞങ്ങളുടെ യാത്ര വഴിയരികിൽ നില്കുന്നവരൊക്കെ വീക്ഷിക്കുന്നുണ്ട്

പലരുടെയും ശ്രദ്ധ എന്നിലേക്ക് മാത്രമാണ് എന്ന് എനിക്ക് മനസ്സിലായി

ഞാനതിനു ചെറിയ പുഞ്ചിരി മുഖത്തു വിരിച്ചു വെച്ചു ...

അല്പസമയത്തെ യാത്രക്ക് ശേഷം ഞങ്ങൾ ഒരു വലിയ വയലിന്റെ ഓരത്തിലൂടെ ഉള്ള ഒരു വഴിയിൽ എത്തി ..

അല്പം ദൂരെ കുറെ വീടുകൾ കാണുന്നുണ്ട്

''ഇനിയും ദൂരമുണ്ടോ ''

ഞാൻ മുൻപിൽ പോകുന്ന ഭടനോട് ചോദിച്ചു

''അവിടെയാണ്''

ഭടൻ നേരത്തെ കണ്ട വീടുകളുടെ ഭാഗത്തേക്ക് കൈ ചൂണ്ടി

ഞങ്ങൾ നടന്ന് അവിടെ എത്തി

ഒരു ചെറിയ സൈന്യം അവിടെ ഉണ്ട് .. ഞങ്ങൾ കൊട്ടാരത്തിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് ചന്തയിൽ ഉണ്ടായിരുന്നവരിലെ ഒരു ഭടനെയും ഒരു ചെറിയ സൈന്യത്തെയും രുദ്രൻ ഇങ്ങോട്ട് അയച്ചതാണ്

ഞാൻ പുഞ്ചിരിയോടെ രുദ്രനെ നോക്കി

''ആർക്കും ബുദ്ധിമുട്ടാവില്ല ...ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് ''

എന്റെ മുഖത്ത് നോക്കി രുദ്ര ശാന്തമായി പറഞ്ഞു

ഞങ്ങൾ ആ വീടുകളുടെ അടുത്തെത്തി ..അല്പം കൂടെ ഉള്ളിലേക്ക് പോയപ്പോൾ

ഒരു ചെറിയ കുടിൽ

മുന്നിലെ ഭടൻ അവിടേക്ക് വിരൽ ചൂണ്ടി അതാണ് വീടെന്ന കാണിച്ചു

കുടിൽ എന്ന് പോലും പറയാൻ പറ്റാത്ത ഒരു കൂര

അതിന്റെ മുകളിൽ പനയോല എങ്ങിനൊയൊക്കെയോ വെച്ചിരിക്കുന്നു

ഒരു ഒറ്റ മുറി പോലെ തോനുന്നു

ഞാൻ കുതിരയിൽ നിന്ന് താഴെ ഇറങ്ങി ...എന്നോടൊപ്പം രുദ്രനും

ഞാൻ ആ കുടിലിന്റെ മുറ്റത്തേക്ക് നടന്നു എന്നെ അനുഗമിച്ച് രുദ്രനും കൂടെ വന്നു ...

കൂടെ ഉണ്ടായിരുന്ന

💬 Comments

View all comments