Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]
ഭടന്മാരോട് അവിടെ തന്നെ നിൽക്കാൻ ഞാൻ ആംഗ്യം കാണിച്ചു
ഞാൻ വീടിനു ചുറ്റും നോക്കി ആരെയും കാണുന്നില്ല
പെട്ടെന്ന് ആ കുടിലിന്റെ പുറകിൽ നിന്നും എന്തോ ശബ്ദം കേട്ട് ഒന്ന് നോക്കിയ രുദ്ര അങ്ങോട്ട് വിരൽ ചൂണ്ടി എന്നെ നോക്കി
ഞാനും രുദ്രനും കുടിലിനു പുറകിലേക്ക് നടന്നു
ഞാൻ പിറകിലെത്തി അവളെ കണ്ട് നിന്നു ..
ഞാവൽ മരങ്ങൾ
അവൾ അതിൽ നിന്ന് പഴങ്ങൾ പറിക്കുകയാണ് ...കയ്യിൽ ഒരു തുണി സഞ്ചി ഉണ്ട്
അവളുടെ ശ്രദ്ധ മുഴുവൻ പഴങ്ങളിലേക്കും ആ മരത്തിലേക്കുമാണ് ...
നാളെ ചന്തയിൽ വിൽക്കാൻ ഉള്ളതാവും
ഞാൻ സങ്കടത്തോടെ എന്റെ പെണ്ണിനെ നോക്കി
ചന്തയിൽ കണ്ട അതെ വേഷം
കറുത്ത ഉടുപ്പ് ... അതിനു ഇപ്പോഴും ആ മുഷിപ്പ് ഉണ്ട്
അവളുടെ മുഖത്ത് കുറച്ചു തെളിച്ചം കൂടിയിട്ടുണ്ട്
ഇന്നലെ രുദ്രൻ കൊടുത്ത വെള്ളിക്കാശ് കൊണ്ട് വയറു നിറയെ ഭക്ഷണം കഴിച്ചത് കൊണ്ടാവും
മുടി ഇപ്പോഴും ഇന്നലെ കണ്ട പോലെ തന്നെ .. കൈ കൊണ്ട് ഒതുക്കി വെച്ചിട്ടുണ്ട്
അല്പം മെലിഞ്ഞ ശരീരം ...തൂവെള്ള നിറമാണ്
പഴങ്ങൾ പറിക്കുന്നതിന്റെ തിരക്കിൽ ഇന്നലെ കണ്ട തക്കാളിപ്പഴം പോലെ ചുവന്ന ചുണ്ടുകൾ വായിലേക്ക് മടക്കി വെച്ചിരിക്കുന്നു
ഞാൻ പുഞ്ചിരിയോടെ രുദ്രനെ നോക്കി ...
രുദ്രൻ എന്റെ മുഖത്തു നോക്കി പുഞ്ചിരിയോടെ നില്കുന്നു ...
അവൾ ഒന്ന് ഞങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞു
പെട്ടെന്ന് ഞങ്ങളെ കണ്ട അവൾ ഒന്ന് ഞെട്ടി ...
കയ്യിലുണ്ടായിരുന്ന പഴങ്ങൾ നിറച്ച സഞ്ചി താഴെ വീണു ..
മുഖത്തു പെട്ടെന്നുണ്ടായ പരിഭ്രമം... ഞങ്ങളാണെന്ന് അറിഞ്ഞതോടെ ശാന്തമായി
💬 Comments
View all comments