Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]
ചിലപ്പോ ദിവസങ്ങൾക്കു ശേഷം വയറു നിറയെ ഭക്ഷണം കഴിച്ചതും ...അതിനു കരണക്കാരായവരെ കണ്ടത് കൊണ്ടുമാവാം ആ ശാന്തത
ആ ചുണ്ടിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു
എന്റെ പെണ്ണിന്റെ ആദ്യത്തെ പുഞ്ചിരി ഞാൻ കണ്ടു ...എന്റെ ഉള്ളിൽ ആയിരം സൂര്യൻ ഒരുമിച്ച് ഉദിച്ചപോലെ തോന്നി
ഞാൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി ...
എന്റെ മനസ്സ് വായിച്ച പോലെ... രുദ്രൻ എന്നെ അനുഗമിച്ചില്ല ..ഞങ്ങളെ നോക്കി അവിടെ തന്നെ നിന്നു
.
അവൾ വലിയ ബഹുമാനത്തോടെയും ചെറിയ പുഞ്ചിരിയോടെയും എന്നെ തന്നെ നോക്കി
തൊഴു കയ്യോടെ നിൽക്കുകയാണ്
ഞാൻ അവളുടെ മുന്നിൽ എത്തി നിന്നു
.
''രാജാവ് കൊട്ടാരത്തിലേക്ക് കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞു
ഞാൻ അതിനുവേണ്ടി വന്നതാണ് ''
അത് കേട്ടതും അവൾ അത്ഭുതത്തോടെയും പരിഭ്രമത്തോടെയും എന്നെ തന്നെ നോക്കി നിന്നു
.
രുദ്രാ .. അവരെ വിളിച്ചോളൂ
ഞാൻ രുദ്രനോട് പറഞ്ഞു
രുദ്രൻ അവിടെ നിന്ന് ഒരല്പം പുറകിലേക്ക് നീങ്ങി കൈ കൊണ്ട് താളം കാട്ടി
നിമിഷങ്ങൾക്കകം രണ്ട് സുന്ദരിമാരായ തോഴിമാർ ഞങ്ങളുടെ മുൻപിൽ എത്തി
അവളുടെ മുന്നിൽ എത്തിയ തോഴിമാരുടെ സൗന്ദര്യം പൂർണ ചന്ദ്രന് മുന്നിൽ ചെറിയ വിളക്ക് കത്തിച്ച പോലെ മാത്രമേ എനിക്ക് തോന്നിയുള്ളൂ
അത്രക്ക് ഭംഗിയാണ് എന്റെ പെണ്ണിന്
.
''ഇവരെ കൊണ്ട് രഥത്തിൽ കയറ്റൂ ''
ഞാൻ അവരോട് പറഞ്ഞു കൊണ്ട് അവളുടെ മുഖത്ത് നോക്കി
പുഞ്ചിരിയോടെ അവരുടെ കൂടെ പോകാൻ തല കൊണ്ട് ആംഗ്യം കാണിച്ചു
അവൾ പരിഭ്രമത്തോടെ അവരോട് കൂടെ നടന്നു
എതിർപ്പില്ല കാരണം രാജ കല്പനയാണ്
.
💬 Comments
View all comments