0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 346

മറിഞ്ഞും നോക്കിയാലും അവനെ കാണില്ല

പിന്നെ പെട്ടെന്ന് പുറകിൽ ഉണ്ടാകും

ഞാനത് അത്ര കാര്യമാക്കിയതുമില്ല

കാരണം എന്റെ സംരക്ഷണം അവന്റെ ജീവ ശ്വാസമായിരുന്നു എന്നത് എനിക്ക് പകൽ പോലെ സത്യമായിരുന്നു…

ഈ സമയങ്ങളിലൊന്നും രുദ്ര ഒരു നിമിഷം പോലും വിശ്രമിക്കുന്നത് ഞാൻ കണ്ടില്ല

.

അങ്ങിനെ യാഗം മൂന്നാം നാൾ

അന്നാണ് എന്റെയും അവളുടെയും വിവാഹം

.

ഞാനും എന്റെ പ്രണയിനിയും വിവാഹ വസ്ത്രം ധരിച്ചു യാഗത്തിന് മുന്നിൽ നിന്നു

ഞങ്ങൾ പരസ്പരം സന്തോഷത്തോടെ നോക്കി

രണ്ടു പേരുടെയും കണ്ണിൽ ഒരു തിളക്കം ഉണ്ടായിരുന്നു

അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു ...

വലിയ കുറെ പ്രഭുക്കന്മാരും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ

.

സ്വർണ നൂല് കൊണ്ട് നെയ്തെടുത്ത മനോഹരമായ പട്ടു വസ്ത്രങ്ങളായിരുന്നു ഞങ്ങളുടെ വേഷം

എനിയ്ക്ക് ഗാംഭീര്യം പകരാൻ ഉറയിൽ സിംഹത്തിന്റെ തല കൊത്തിയെടുത്ത സ്വർണത്തിന്റെ പിടിയുള്ള ഒരു വാളും.

യാഗശാലയുടെ മധ്യത്തിൽ തിളങ്ങിനിൽക്കുന്ന ഹോമാഗ്നിയുടെ മുന്നിൽ ഞാൻ കൈയിൽ താലിയുമായി അവൾക്ക് നേരെ തിരിഞ്ഞ നിമിഷം…

.

.

"നിൽക്കൂ...!"

.

.

പെട്ടെന്നുണ്ടായ ആ ഭീകരമായ അലർച്ച കേട്ട് സദസ്സ് മുഴുവൻ സ്തംഭിച്ചുപോയി. ആ ശബ്ദം കേട്ട പാടെ എന്റെ ഉള്ളിൽ ഒരു നിമിഷം ചോരയുറഞ്ഞുപോയതുപോലെ തോന്നി.

വർഷങ്ങൾക്ക് മുമ്പ് നാടുകടത്തപ്പെട്ടതോ, അതോ സ്വന്തം ഇഷ്ടപ്രകാരം കൊട്ടാരം വിട്ടുപോയതോ ആയ എന്റെ ആ ചെറിയച്ഛൻ—

വർഷങ്ങളായി ആരും കാണാത്ത ആ ക്രൂരനായ മനുഷ്യൻ—പെട്ടെന്ന് കൂട്ടത്തിനുമധ്യേനിന്ന് മുന്നോട്ട് നടന്നു വന്നു…

അദ്ദേഹത്തിന്റെ വരവ് ആ കൊട്ടാരത്തിലെ അന്തരീക്ഷത്തെ ഒരൊറ്റ നിമിഷം കൊണ്ട്

💬 Comments

View all comments