Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 3 [Mizmu-The copier]
പോലും അറിയാത്ത, ഇവളാണോ നാടിന്റെ അമ്മയാകാൻ പോകുന്നത്? നാണമുണ്ടോടാ നിനക്ക്? തെരുവിൽ കിടക്കുന്ന ഏതോ ഒരു നവചാരിയെ ഈ രാജാവിന്റെ സിംഹാസനത്തിന്റെ അരികിലേക്ക് കെട്ടിയിറക്കാൻ ഇവൾക്ക് എന്ത് യോഗ്യതയാണുള്ളത്?!"
അവളുടെ കണ്ണുനീർ അടർന്നു വീഴുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിലെ കോപം അഗ്നിപർവ്വതം പോലെ ഇരട്ടിച്ചു.
എന്റെ കൈകൾ അറിയാതെ എന്റെ അരയിലെ ഉടവാളിന്റെ പിടിയിലേക്ക് ഇറുകിപ്പിടിച്ചു.
ഞാൻ സർവ ശക്തിയുമെടുത്ത് അയാളുടെ നെഞ്ചിലേക്ക് അഞ്ചു ചവിട്ടി ...
എന്റെ ശരീരത്തിൽ നിന്ന് എന്തോ ഒരു ശക്തി എന്റെ കാലിലേക്ക് പ്രവഹിച്ചത് ഞാനറിഞ്ഞു
അയാൾ അല്പദൂരത്തേക്ക് തെറിച്ചു വീണു
ഞാൻ അയാളുടെ അടുത്തേക്ക് ശരവേഗത്തിൽ നടന്നടുത്ത് എന്റെ ഉറയിലെ വാൾ വലിച്ചൂരി ...അതയാൾക്കുനേരെ ചൂണ്ടി കോപത്തിൽ ഞാൻ അലറി
.
.
"ഒരു വാക്ക്...
ആ നാവിൽ നിന്ന് അവളെ അപമാനിച്ച് ഒരു വാക്ക് വീണാൽ, ഈ നിമിഷം നിന്റെ തല ഈ മണ്ണിൽ ഉരുണ്ടിരിക്കും! ...എന്റെ നെഞ്ചിലെ ചോരയും ജീവനുമാണ് അവൾ!
ഈ കൊട്ടാരത്തിന്റെ സിംഹാസനമല്ല, എന്റെ സ്വന്തം ജീവൻ കൊടുത്തും ഞാൻ അവളെ സംരക്ഷിക്കും. രാജവംശത്തിന്റെ പാരമ്പര്യവും കുലമഹിമയും പറഞ്ഞ് നീ എന്നെ വെല്ലുവിളിക്കുന്നത് നിന്റെ അന്ത്യവിധി എഴുതാനാണ്!
നീ ഇവിടെ വന്നത് തന്നെ തെറ്റാണെന്ന് നിനക്ക് ബോധ്യപ്പെടാൻ ഇനി നിമിഷങ്ങളുടെ ആയുസ്സ് മാത്രമേയുള്ളൂ... നിന്റെ ഈ തല ഈ ഉടലിൽ നിന്ന് വേർപെടുത്തി ഈ യാഗശാലയിലെ അഗ്നിക്ക് ഞാൻ ബലിയർപ്പിക്കും, ഓർക്കുക!"
.
.
അത് കേട്ടതും അയാൾ ചാടി എണീറ്റ് കോപത്തോടെ എന്നോട് പറഞ്ഞു ..
"നീ എനിക്ക് നേരെ വാളൂരി കാണിക്കേണ്ട
💬 Comments
View all comments