0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 2.5K

വ്യോമാ ! ഈ രാജ്യത്തിന്റെ സിംഹാസനം ആരുടെ ചോരയിലാണ് കുളിച്ചു നിൽക്കുന്നതെന്ന് നിനക്ക് മറവിപറ്റിയിട്ടുണ്ടാകും.

നീ കെട്ടാൻ വെച്ച ഈ പെണ്ണിന്റെ കഴുത്തിലെ താലിക്ക് പകരം എന്റെ മകളുടെ കൈപിടിച്ച് ഈ സിംഹാസനത്തിൽ കയറുന്നതാണ് നിന്റെ ജീവന് നല്ലത്.

ഇല്ലെങ്കിൽ... ഈ യാഗശാലയുടെ മധ്യത്തിൽ നിന്റെ ചോര വീഴും!"

.

.

അത് കേട്ടതും കോപത്തോടെ എന്റെ മുന്നിലേക്ക് ഒരാൾ കയറി നിന്നു

എന്റെ രുദ്ര ... കയ്യിൽ ഊരിപ്പിടിച്ച ആ തിളങ്ങുന്ന വാൾ ....

ആ വാൾ അയാളുടെ കഴുത്തിന് നേരെ ചൂണ്ടി

"കൂടുതൽ സംസാരിച്ച് സമയം കളയണ്ട... ഈ വാളിന് വിശപ്പടക്കാൻ നിന്റെ ചോര മതി. അടുത്ത ശ്വാസം നിനക്ക് കിട്ടണമെങ്കിൽ, ഈ യാഗശാലയുടെ പടിയിറങ്ങി ജീവനോടെ ഓടിക്കോ...

അല്ലെങ്കിൽ നിന്റെ ഈ തല ഈ കണ്മുന്നിൽ ഉരുണ്ടിരിക്കും!"

രുദ്രൻ കോപത്തോടെ അയാളോട് പറഞ്ഞു …

.

.

"എന്റെ തലയെടുക്കാൻ മാത്രം മൂർച്ച ഈ വാളിനില്ല രുദ്രാ…

വർഷങ്ങളായി കാട്ടിൽ അലഞ്ഞുതിരിഞ്ഞ എന്നെ പേടിപ്പിക്കാൻ നോക്കേണ്ട. ഇപ്പോൾ ഞാൻ പോകുന്നു , ഇതിലും വലിയ ഒരു കൊടുങ്കാറ്റായി ഞാൻ തിരിച്ചുവരും!

അന്ന് ഈ കൊട്ടാരവും സിംഹാസനവും മാത്രമല്ല... നിങ്ങളുടെ രണ്ടുപേരുടെയും ജീവനും ചോദിച്ചേ ഞാൻ അടങ്ങൂ. ഓർക്കുക, ഇത് അവസാനമല്ല... തുടക്കം മാത്രമാണ്!"

അയാൾ അല്പം ഭയത്തോടെ പറഞ്ഞു ...

.

.

അങ്ങനെ ഭീഷണിയുടെയും പകയുടെയും വാക്കുകൾ അന്തരീക്ഷത്തിൽ മുഴക്കിക്കൊണ്ട്, അയാൾ തിരിഞ്ഞുനടന്നു. യാഗശാലയിലെ പുകയ്ക്കിടയിലൂടെ ആ നിഴൽ വേഗത്തിൽ മറഞ്ഞുപോയെങ്കിലും, വരാനിരിക്കുന്ന വലിയൊരു യുദ്ധത്തിന്റെ കാർമേഘങ്ങൾ ആകാശത്ത് ബാക്കിയായി.

രുദ്രൻ

💬 Comments

View all comments