0%

Chapter Title : ഭൂതം 2 [John Honai]

Author : Kambikathakal Read All Parts 409
ആ ചിരിയിൽ വീണു പോവും. അത്രക്കും സുന്ദരിയാണ്. എന്തോ ഇത് വരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത ഒരു സുഗന്ധമാണ് അവൾക്ക്. അവൾ എനിക്ക് എന്റെ ഫോൺ എടുത്തു നീട്ടി. ഞാൻ അത് വാങ്ങി അപർണ മാഡത്തെ വിളിച്ചു ലീവ് പറഞ്ഞു. സത്യത്തിൽ HRനെ വിളിച്ചു പറഞ്ഞാൽ മതിയാർന്നു. പക്ഷെ ഞാൻ അപർണയെ ആണ് വിളിച്ചു പോയത്. കാര്യം അറിഞ്ഞപ്പോൾ അപർണ മാഡം കാര്യമായി കെയർ ചെയ്തു. "ഞാൻ ഏതേലും ഡോക്ടറെ വിളിച്ചു അപ്പോയ്ന്റ്മെന്റ് എടുക്കണോ രാജീവിന്? അല്ലേൽ ഞാൻ അങ്ങോട്ട് വരണോ? " "സാരമില്ല മാം.. No problem." "Ok. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്കണം. Don't hesitate. " ഞാൻ ഒക്കെ പറഞ്ഞു ഫോൺ വച്ചു. സിയാ കൈകൾ കൊണ്ട് എന്തോ കാണിച്ചു. അവളുടെ കയ്യിൽ ഒരു കപ്പ് പ്രത്യക്ഷപ്പെട്ടു. ചായ കപ്പ് പോലെ. അവൾ അതെനിക്ക് നീട്ടി. "ഇത് കുടിച്ചിട്ട് കിടന്നോളു. അസുഖം മാറിക്കോളും. കുടിച്ചിട്ട് ഒന്ന് ഉറങ്ങിയെഴുന്നേറ്റാൽ എല്ലാം ശെരിയാവും. " അവൾ അതെനിക്ക് നീട്ടി. അവൾ എന്നെ കയ്യിൽ ചാരി ഇരുത്തി എന്നെ അത് കുടിപ്പിച്ചു. നല്ല സ്വാദുണ്ട്. ഒരു സുഖവും. അത് സിയയുടെ കയ്യിൽ ചാരി ഇരിക്കുന്നത് കൊണ്ടാണോ എന്നെനിക്ക് മനസിലായില്ല. "ഇനി കിടന്നോ. ഒന്നുറങ്ങിക്കോ. " അവൾ എന്നെ കിടത്തി എന്റെ നെറ്റിയിൽ ഉഴിഞ്ഞു തന്നു കൊണ്ടിരുന്നു. വല്ലാത്ത ഒരു അനുഭൂതി. അത്രയ്ക്കും സോഫ്റ്റ്‌ ആയിരുന്നു അവളുടെ കൈ. ആ കയ്യിൽ നിന്നും എന്റെ നെറ്റിയിൽ തണുപ്പ് പടർന്നു. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു. ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

💬 Comments

View all comments