Chapter Title : ഭൂതം 3 [John Honai]
ഭൂതം 3
Bhootham Part 3 | Author : John Honai | Previous Part

ചില തിരക്കുകൾ കാരണം എഴുതാൻ കഴിഞ്ഞിരുന്നില്ല.... ക്ഷമിക്കുക.. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും കാത്തിരിപ്പിനും നന്ദി. നിങ്ങളുടെ പ്രിയപ്പെട്ട ഭൂതം ഇവിടെ തുടരുന്നു.... വായിക്കുക... അഭിപ്രായങ്ങൾ എഴുതുക... നിങ്ങളുടെ അഭിപ്രായങ്ങളാണ് എനിക്ക് എഴുതാനുള്ള പ്രചോദനം... സസ്നേഹം ജോൺ ഹോനായി...
...........................................അങ്ങനെ അപർണയുടെ കൂടെ ഒരു ഡിന്നർ. കമ്പനിയിൽ ആർക്കും ഇങ്ങനൊരു ഭാഗ്യം കിട്ടിയിട്ടുണ്ടാവില്ല. അന്ന് ഞങ്ങൾ ഒത്തിരി ഫ്രീ ആയി സംസാരിച്ചു. കമ്പനിയിലെ തമാശകളും പുതിയ പ്രോജെക്ടിനെ കുറിച്ചെല്ലാം സംസാരിച്ചു അങ്ങനെ സമയം പോയി.
ഡിന്നർ കഴിഞ്ഞ് അപർണ എന്നെ വീട് വരെ തിരിച്ചു കൊണ്ടാക്കി.
ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി യാത്ര പറയാനായി ഡോർ വിൻഡോയിൽ കൈ താങ്ങി കുനിഞ്ഞു നിന്നു.
"അപ്പൊ ശെരി അപർണ. Thanks for a wonderful evening."
"ഓഹ് അതൊക്കെ എന്തിനാടോ. എനിക്കും ഒരു കമ്പനി വേണമായിരുന്നു ഇന്ന്. കമ്പനിയിൽ തന്നോട് മാത്രമേ ഇങ്ങനെ ക്ലോസ് ആയി ഇടപഴകാൻ പറ്റുള്ളൂ. ബാക്കി പിള്ളേർക്കൊക്കെ കണ്ണ് വഴുതി പല സ്ഥലത്തേക്കും നോട്ടം പോവും കുറച്ചു നേരം അടുത്ത് സംസാരിച്ചാൽ."
"ഏയ്യ് അങ്ങനൊന്നുമില്ല അപർണ. അവർ ചുമ്മാ.. "
"No issue. പക്ഷെ ഞാൻ comfortable ആവില്ല അവരുടെ കൂടെ. താനാവുമ്പോൾ എനിക്ക് വിശ്വാസമാണ്."
"ഓവ്വ്... താങ്ക്സ്. "
"എങ്കി ശരി. ഞാൻ ഇറങ്ങട്ടെ നേരം ഇരുട്ടി. നാളെ വരുമല്ലോ അല്ലെ! അതോ നാളെ ലീവ് ആണോ? "
"ഏയ്യ് അല്ല. നാളെ വരും. "
💬 Comments
View all comments