Chapter Title : ഭൂതം 3 [John Honai]
"ചെയ്തു തരും. ഞാൻ രാജീവിന്റെ തോഴിയാണ്."
"സിയ...എന്നെ കുറിച്ച് സിയക്ക് എന്തെങ്കിലും അറിയുമോ? "
"അറിയാം രാജീവ്. എനിക്ക് നന്നായി അറിയാം എന്റെ രാജീവിനെ." അവൾ അങ്ങനെ എന്റെ രാജീവ് എന്ന് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ മഞ്ഞു കോറിയിട്ട പോലെ തണുത്തു പോയി. ഞാൻ കുറച്ചു നേരം സിയയുടെ കണ്ണിൽ നോക്കി അങ്ങനെ നിന്നു പോയി.
"എനിക്ക് വേണ്ടത് നല്ലൊരു സുഹൃത്തിനെ ആണ് സിയ. നിനക്ക് എന്റെ സുഹൃത്താവാമോ?"
സദാസമയവും ഉള്ള ആ പുഞ്ചിരിയുമായി സിയ എന്നെ നോക്കി. അവൾ എഴുന്നേറ്റ് എന്റെ അടുക്കൽ വന്നു എന്റെ തലയിലൂടെ തഴുകി.
"ഞാൻ ഉണ്ടാവും രാജീവിന്റെ സുഹൃത്തായി." അതും പറഞ്ഞു സിയ എന്റെ തല പിടിച്ച് അവളുടെ വയറോട് ചേർത്തു വച്ചു.
ഇതു വരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത എന്തൊക്കെയോ സുഖം ആ നിമിഷം ഞാൻ അനുഭവിച്ചു. അവളുടെ മൃദുലമായ വയറിൽ പൊക്കിൾ കുഴിയോട് തല വച്ച് ഞാൻ അവളുടെ അരക്ക് ചുറ്റും കൈ കൊണ്ട് കെട്ടിപിടിച്ചു. അവളുടെ ഇടുപ്പിലൂടെ അവളെ ഞാൻ പുണർന്നപ്പോൾ സിയ എന്റെ തലമുടിയുടെ വിരലുകൾ കടത്തി തഴുകി കൊണ്ടിരുന്നു. സിയയുടെ വയറിൽ പുണർന്നങ്ങനെ ഇരുന്നമ്പോൾ അവളുടെ സുഗന്ധം എന്റെ നിദ്രയിലേക്ക് കൊണ്ട് പോയിരുന്നു.
"രാജീവിന് ഉറങ്ങണ്ടേ...നാളെ നേരത്തെ പോവേണ്ടതാണ്. ഓർമയുണ്ടല്ലോ. വാ ഞാൻ ഉറക്കി തരാം."
സിയ എന്നെ കൈയിൽ പിടിച്ച് എന്റെ കിടപ്പു മുറിയിലേക്ക് കൊണ്ട് പോയി. ഞാൻ ഒരു കുഞ്ഞിനെ പോലെ അവളെ പിന്തുടർന്നു.
എന്നെ കിടക്കയിൽ കിടത്തി സിയ എന്റെ മേൽ പുതപ്പിട്ടു പുതച്ചു തന്നു.
"നന്നായി ഉറങ്ങിക്കോ രാജീവ്.
💬 Comments
View all comments