Chapter Title : ഭൂതം [John Honai]
ഏറ്റു വാങ്ങുമ്പോൾ അവർക്ക് സ്വന്തമായി ഒരു കുഞ്ഞ് പിറക്കുമെന്ന് അവർക്ക് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. എനിക്കവരോട് എന്നാലും ഒരു വിരോധവും ഇല്ലായിരുന്നു. ഇന്നും ഇല്ല. ഒരു ആൺകുഞ്ഞു പിറന്നതിനു ശേഷം അവർ വിദേശത്തേക്ക് തന്നെ പോയെങ്കിലും എന്റെ എല്ലാ ചിലവുകളും അവർ തന്നെയാണ് നോക്കിയത്.
എന്നെ പഠിപ്പിച്ചു നല്ല ഒരു കോളേജിൽ നിന്നും MBA ബിരുദം നേടി ഒരു ജോലിയും കണ്ടെത്തി. ഇനി ഞാൻ എന്തിനു അവരെ വെറുക്കണം.
അവരുടെ ബന്തുക്കളും നല്ല നിലയിൽ ആണ്. എല്ലാരും സമൂഹത്തിൽ ഉന്നത സ്ഥാനത്തു തന്നെ. ആർക്കും എന്നെ കുറിച്ച് അറിയുകയും വേണ്ട അന്വേഷിക്കാറും ഇല്ല. സ്വസ്ഥമായ ജീവിതം. സ്വാതന്ത്ര്യം... അത് വേണ്ടുവോളം ഞാൻ ആസ്വദിച്ചു ജീവിച്ചു പോന്നു.
എന്റെ വളർത്തമ്മയുടെ തറവാട്ടിൽ മുത്തശ്ശിയെ കാണാൻ ഞാൻ പോകുമായിരുന്നു. എന്തോ മുത്തശ്ശിക്ക് എന്നെ വല്യ കാര്യമായിരുന്നു.
തറവാട്ടിലെ ഭൂതത്താൻ കോവിലിലെ ഭൂതത്തിന്റെ കഥകൾ എന്നും എനിക്കൊരു കൗതുകമായിരുന്നു. ആദ്യമായാണ് ഒരു സ്ഥലത്ത് ഭൂതത്താൻ കോവിൽ കാണുന്നത്. അതിന് വളരെ വളരെ പഴക്കമുള്ള ഒരു കെട്ടുകഥയും. പണ്ട് ആ തറവാട്ടിലെ കാരണവർ സേവകനെ പോലെ കൊണ്ട് നടന്നിരുന്ന ഒരു ഭൂതം ഉണ്ടായിരുന്നു. ഭീകരരൂപിയായ ആ ഭൂതത്തെ ചൊൽപ്പടിക്ക് നിർത്താൻ കഴിവുള്ള ഒരു മാന്ത്രികനായിരുന്നുവത്രെ കാരണവർ.
അത് കൊണ്ട് തന്നെ നാട്ടിലുള്ളവർക്കെല്ലാം നല്ല ഭയമായിരുന്നു കക്ഷിയെ. കാരണവർ മരിക്കുന്നതിന് കുറച്ചു നാൾ മുൻപ് ആ ഭൂതത്തെ ആ കോവിലിൽ മന്ത്രം ജപിച്ചു പൂട്ടിയിട്ടു. കാരണവർ തന്റെ മരണം മുൻകൂട്ടി അറിഞ്ഞുവത്രേ ഭൂതത്തിൽ നിന്നും.
കുട്ടിക്കാലത്തു ഇതെല്ലാം കേട്ടാണ് ഞാൻ വളർന്നത്. ആകെ കൂടി
💬 Comments
View all comments