Chapter Title : ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 1 [പമ്മന്‍ ജൂനിയര്‍]
ഏഴയലത്തൂകൂടി പോവാത്ത മനുഷ്യനാണത്... പിന്നാരായിരിക്കും.... ലെച്ചുവിനെ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. എങ്കിലും അവള്‍ അതിനുള്ളില്‍ എഴുതിയിരിക്കുന്നത് എന്താണെന്ന് വായിക്കാനുള്ള ആകാംക്ഷയില്‍ നില്‍ക്കുകയാണ്. എന്തായാലും സമയം കളയാതെ വായിക്കാം.
അവള്‍ ആ നോവല്‍ അവിടെ വെച്ചിട്ട് അകത്തേക്ക് ഓടി. പഠിക്കാനുള്ളബുക്ക്‌സും ബാഗും എടുത്ത് ്അമ്മൂമ്മയോട് പറഞ്ഞു. 'ഞാനാ മാവിന്‍ചോട്ടിലിരുന്ന പഠിക്കാന്‍ പോകുവാ അമ്മൂമ്മേ...' 'ഓ... ശരി മോളേ അമ്മൂമ്മയൊന്ന് ഉറങ്ങുവാ..' 'ശരി...' ലെച്ചു മാവിന്‍ചുവട്ടിലെ സിമന്‌റ് ബെഞ്ചിലിരുന്ന് ഭ്രാന്തെടുത്ത് ബുക്കിനുള്ളില്‍ വെച്ചു. എന്നിട്ട് താളുകള്‍ മറിച്ചു. എത്ര മറച്ചാണെങ്കിലും ആസ്വദിച്ച് വായിക്കുക തന്നെ അവള്‍ തീരുമാനിച്ചു.
ലെച്ചു താളുകള്‍ മറിച്ചു. ഒന്നാം അധ്യായം എടുത്ത് വായന തുടങ്ങി. അന്നൊന്നും അവിടേക്ക് ബസ്സുണ്ടായിരുന്നില്ല. കുന്നംകുളത്തോ കൂറ്റനാട്ടോ ബസ്സിറങ്ങാം. അവിടെനിന്നും പോത്തുവണ്ടി. മോക്ഷമാര്‍ഗം പോലെ ദുര്‍ഘടനം പിടിച്ച ചെങ്കല്‍പാത. ഇരുവശവും കാട്ടുപൊന്തകള്‍. അവയക്കിടയ്ക്ക് അങ്ങിങ്ങായി കൊച്ചുകൊച്ചു കുടിലുകള്‍. മഴക്കാലം കഴിഞ്ഞാല്‍ കാട്ടുപൊന്തകളില്‍ പൊട്ടിവിരിയുന്ന കോളാമ്പിപ്പൂക്കള്‍. അവയ്ക്കുമീതെ വട്ടമിട്ടു പറക്കുന്ന പക്കികള്‍, പൂമ്പാറ്റകള്‍. അവയ്ക്കു പിന്നാലെ പാഞ്ഞുനടക്കുന്ന കോണകമുടുത്ത വയറുചാടി നാടന്‍ കുട്ടികള്‍.
അതാണ് ആ നാടിന്റെ മുഖച്ഛായ. തീവണ്ടിക്കുപോയാല്‍ കുറ്റിപ്പുറത്തിറങ്ങാം. അപ്പോള്‍ പക്ഷേ പുഴ കടക്കണം. നന്നേ ഇരുട്ടുന്നതിനു മുമ്പാണെങ്കില്‍ കടത്തുതോണിയില്‍ അക്കരെ കടക്കാം. യോഹന്നാന്റെ അപ്പന്റെ വക കടത്തുതോണിയാണ്. അപ്പന്‍ ഇന്നു ജീവിച്ചിരിപ്പില്ല. ഇന്നുള്ളത് യോഹനന്നാനും അവന്റെ പെമ്പിളയും ആറു മക്കളുമാണ്. മൂത്ത മകന് പൊന്നാനിക്കടുത്ത് ഒരു ഓട്ടുകമ്പനിയില്‍ ജോലിയുണ്ട്. മറ്റ് പിള്ളേരൊക്കെ പറങ്കിയണ്ടി പെറുക്കി വിറ്റു കാശുണ്ടാക്കുന്നു.
പതിവുകാരല്ലാത്തവരോടെല്ലാം യോഹന്നാന്‍ തന്റെ പഴയ കഥകള്‍ പറയും. കേട്ടാലും ശരി കേട്ടില്ലെങ്കിലും ശരി. യോഹന്നാനും അവിടങ്ങളിലെ പിള്ളേരെപോലെയാണ്. കോണകമുടുക്കാറില്ല.
യോഹന്നാന്‍
💬 Comments
View all comments