0%

Chapter Title : ഭ്രമം 2 [കബനീനാഥ്]

തരത്തിലും വഴിയില്ല…
പിന്നെ……….?
അച്ഛന് ആഗ്രഹമുണ്ടായിരുന്നിരിക്കാം…
അത് പറയാതെ പറഞ്ഞതുമാണ്…
അപ്പോൾ അമ്മയാണ് കുറ്റക്കാരി……
കുറേക്കാലം അച്ഛനിവിടെ ഇല്ലായിരുന്നു എന്ന വസ്തുത മറക്കുന്നില്ല…
ഒരു ഗർഭം ധരിക്കാൻ അത്രയധികം കാലയളവ് വേണ്ടല്ലോ…
ഗർഭം………....!
ഛെ…….....!!!
തനൂജ കിടക്കയിൽ കിടന്നു തന്നെ തല കുടഞ്ഞു…
താനെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്.?
ആരെക്കുറിച്ചാണ് ചിന്തിക്കുന്നത്…… ?
തന്റെ മാതാപിതാക്കളെക്കുറിച്ച്……….
അതോ……….?
അടുത്ത നിമിഷം തനൂജ പോലും പ്രതീക്ഷിക്കാതെ ഒരു ചിന്ത അവളുടെ മനസ്സിൽ നിന്ന് ഒരു തേരട്ടയേപ്പോലെ ഇഴഞ്ഞു തുടങ്ങി…
‘സാറ്റിസ്ഫാക്ഷൻ……............!’
കുളിരെടുത്തതു പോലെ തനൂജ കിടക്കയിൽ കിടന്ന് ഒന്നു വിറച്ചു……
സംതൃപ്തി എന്നത് ലൈംഗിക ജീവിതത്തിൽ എല്ലാവർക്കും ഉണ്ടാകാൻ സാദ്ധ്യതയില്ലാത്ത ഒരു കാര്യമാണെന്ന് ടെസ്സ പറഞ്ഞിട്ടുള്ളത് അവൾക്ക് ഓർമ്മ വന്നു…
അച്ഛനിൽ അമ്മയ്ക്കോ, അമ്മയിൽ അച്ഛനോ സംതൃപ്തി ഇല്ലാതെ വന്നാലും തനിക്കൊരു സാഹോദര്യം ഇല്ലാതാകുവാൻ വഴിയുണ്ടല്ലോ…
പക്ഷേ……….?
അച്ഛൻ തിരികെ നാട്ടിൽ വന്ന ശേഷമുള്ള അവരുടെ പെരുമാറ്റങ്ങൾ കണ്ടിട്ടുള്ളതിനാൽ അങ്ങനെയൊന്ന് സംശയിക്കുവാൻ പോലും സാദ്ധ്യതയില്ല…
പിന്നെ……….?
ഈ കാര്യങ്ങളിൽ ടെസ്സയാണ് എൻസൈക്ലോപീഡിയ……
അവളെ ഒന്നു വിളിച്ചാലോ… ?
അല്ലെങ്കിൽ ഒന്ന് ചാറ്റ് ചെയ്താലോ… ?
പക്ഷേ, പകൽ അവൾ പറഞ്ഞ വാക്കുകളും പിണക്കവും ഓർമ്മയിൽ വന്നതും തനൂജ അത് വേണ്ടെന്നു വെച്ചു…
കാര്യകാരണങ്ങൾ അറിയേണ്ടതാണ്, എന്നിരുന്നാലും തന്നെയും തന്റെ അച്ഛനേയും അപമാനിച്ച അവളോട് അങ്ങോട്ടു ചെന്ന് ചങ്ങാത്തം സ്ഥാപിക്കാൻ തനൂജയുടെ മനസ്സ് ഒരുക്കമായിരുന്നില്ല…
വരട്ടെ…….........!
എല്ലാം കണ്ടെത്തണം……
അതിന് ഈ കൊറോണ സമയം തന്നെ ധാരാളമാണ്.
വെറുതെ ടെസ്സയെക്കൂടി അറിയിച്ച് അടുത്ത അപമാനവും വാങ്ങി വെയ്ക്കേണ്ടല്ലോ…
അതേ ചിന്തയിൽ തന്നെ

💬 Comments

View all comments