Chapter Title : ഭ്രമം 2 [കബനീനാഥ്]
തനൂജ മയക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു…
അതേ അവസ്ഥ തന്നെയായിരുന്നു ദീപക്കിന്റേയും…
മകളുടെ ചോദ്യവും അതിനു താൻ കൊടുത്ത മറുപടിയും ഒരിക്കലും തനുവിന് തൃപ്തികരമായിട്ടില്ല, എന്ന് അവളുടെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കിയതാണ്…
മകളുടെ മുൻപിൽ താൻ നുണ പറഞ്ഞിട്ടില്ല……
അതിന്റെയാവശ്യം അവിടെ ഉണ്ടായിട്ടുമില്ല……
തനുവിന്റെ ഇപ്പോഴുള്ള ചോദ്യം ഈ അവസ്ഥയിലുള്ള ഏകാന്തതയിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് അയാൾക്ക് അറിയാമെങ്കിലും എന്തോ ഒരു ആപത്ശങ്ക അയാളിൽ ബാക്കി കിടന്നിരുന്നു…
“” എന്താ ഒരു ആലോചന…? “
റൈറ്റിംഗ് ടേബിളിനു മുൻപിലിരുന്ന് എഴുതിക്കൊണ്ടിരുന്ന ഡയറി അടച്ചു വെച്ച് ദയ പിൻതിരിഞ്ഞു കൊണ്ടു ചോദിച്ചു……
“” ഏയ്……….””
ദീപക് കിടക്കയിൽ കട്ടിലിന്റെ ക്രാസി ചാരി നിവർന്നിരുന്നു…
“ ഞാനാദ്യമായി കാണുകയാണല്ലോ… “
ദയ ചെയറടക്കം ഒന്നു തിരിഞ്ഞു.
കാലുകളിൽ കൊരുത്ത ഗൗൺ പിടിച്ചു മാറ്റിക്കൊണ്ട് ദയ കിടക്കയിലേക്ക് നിരങ്ങിക്കയറി…
കാൽമുട്ടിനു മുകളിലെ ദയയുടെ തുടകളുടെ നിറം ദീപക് കണ്ടു..
ബൾബിന്റെ പ്രകാശത്തിൽ അതിന്റെ മിനുസമൊന്നു മിന്നി…
“” നീയെന്താ കുത്തിക്കുറിക്കുന്നത് എന്നാലോചിക്കുകയായിരുന്നു…””
“” അത് വെറുതെ…. ഞാനീ ഡയറിയെഴുത്ത് ഓർമ്മ വെച്ച കാലം മുതൽ തുടങ്ങിയതാ… പത്തുപതിനേഴ് കൊല്ലമായി ദീപുവും കാണാറുണ്ട്… പിന്നെ ഇപ്പോഴൊരു ചോദ്യവും ആലോചനയും…?””
ദയ അയാളുടെ നെഞ്ചിലെ രോമങ്ങളിൽ കവിളുകളുരുമ്മിയാണ് ചോദിച്ചത്……
“” അതല്ല ദയാ… ഈ സിറ്റുവേഷനിൽ നമ്മൾ എവിടേക്കും പോകുന്നില്ല , നമ്മൾ മൂന്നുപേരല്ലേയുള്ളൂ.. അതിൽ നീ എന്തെഴുതി വെയ്ക്കാനാണ്… ?””
ദീപക് മനസ്സിൽ അപ്പോൾ തോന്നിയ കള്ളം പറഞ്ഞു……
“” ചുമ്മാ ഒരു രസം………. “
ദയ അയാളുടെ കവിളിൽ നോവിക്കാതെ ഒരു കടി കൊടുത്തു…
💬 Comments
View all comments