Chapter Title : ഭ്രമം [കബനീനാഥ്]
ദയയും ദീപകും മുഖത്തോട് മുഖം നോക്കി……
കാലു കൊണ്ട് കസേര നിരക്കിയിട്ട് , ടി.വി യുടെ റിമോട്ടുമെടുത്ത് അവൾ കസേരയിലേക്കിരുന്നു…
“” ചായ….....””
ഇടത്തേക്കാലിനു മുകളിലേക്ക് വലത്തേക്കാൽ കയറ്റി വെച്ച് തനൂജ ഉത്തരവിട്ടു…
എടുത്ത് കൊട് എന്ന അർത്ഥത്തിൽ ദീപക് ചെറിയ ചിരിയോടെ ദയയെ നോക്കി …
അതിഷ്ടപ്പെടാതെ, എന്നാൽ അവളെ തല്ലിയതിലുള്ള ഖേദത്തോടെ ദയ പതിയെ കിച്ചണിലേക്ക് നടന്നു……
സാധാരണ അങ്ങനെ സംഭവിക്കാറുള്ളതാണ്……
ദയ ദേഷ്യം വരുമ്പോൾ മകളെ നോവിക്കും …
തനൂജ അത് ഇങ്ങനെയൊക്കെ മുതലെടുക്കാറുണ്ട്……
കിച്ചണിൽ നിന്ന് തിരികെ വന്ന ദയ ചായ നിറച്ച ഗ്ലാസ്സ് ടേബിളിനു മുകളിൽ ദേഷ്യത്തോടെ ഇടിച്ചു വെച്ചു……
തനൂജ അത് ശ്രദ്ധിക്കാതെ ചാനൽ മാറ്റി, കഴിപ്പു തുടർന്നു……
“ നീ എനിക്കും കൂടി എടുക്ക്…… “
പറഞ്ഞിട്ട് ദീപക് തനൂജയുടെ കയ്യിലിരുന്ന റിമോട്ട് വാങ്ങി …
തനൂജ തടസ്സമൊന്നും ഉന്നയിച്ചില്ല..
ദീപക് ചാനൽ മാറ്റി …
മരണ വാർത്തകളായിരുന്നു…
അമേരിക്കയിലെയും ജർമ്മനിയിലെയും പാശ്ചാത്യ നാടുകളിലെയും മരണ വാർത്തകൾ……
ദീപക് വാർത്തയിലേക്ക് ശ്രദ്ധ തിരിച്ചു……
ഇവിടെയിപ്പോൾ ലോക്ക് ഡൗൺ ആരംഭം മാത്രമാണ്……
എന്ന് തീരുമെന്ന് ഒരു ഊഹവുമില്ല……
കാപ്പി കുടി കഴിഞ്ഞതും ദീപക് മുറ്റത്തേക്കിറങ്ങി …
പിന്നാലെ ദയയും മുറ്റത്തേക്ക് വന്നു……
തനൂജ തന്റെ മുറിയിലേക്ക് കയറി……
ഫോണെടുത്ത് നോക്കിയപ്പോൾ ടെസ്സയുടെ കോൾ വന്നു കിടക്കുന്നു……
തിരികെ വിളിച്ചതും ഒറ്റ ബെല്ലിന് ടെസ്സ ഫോണെടുത്തു……
“” നീയെവിടെപ്പോയതാരുന്നെടീ…….? “”
“” ചായ കുടിക്കാൻ…….” “
“” നീ എഴുന്നേറ്റോ… ? ഞാനിവിടെ ബെഡ്ഡിലാ… “
“” എഴുന്നേറ്റില്ലേ…….?””
“”
💬 Comments
View all comments