0%

Chapter Title : ഭ്രമം [കബനീനാഥ്]

മറുപടി പറയാതെ ഭക്ഷണം മതിയാക്കി എഴുന്നേറ്റു…

“” ഇതു തന്നെ ഞാൻ എടുത്തു വെയ്ക്കും അത്താഴത്തിന്… കടയിലൊന്നും സാധനവുമില്ല, കിട്ടാനും വഴിയില്ല…… “

വായ കഴുകുമ്പോൾ അമ്മ പിറുപിറുക്കുന്നത് തനൂജ കേട്ടു …

വാഷ്ബേസിനു വശത്തുണ്ടായിരുന്ന ഹാംഗറിൽ കിടന്ന ടർക്കിയിൽ കൈ തുടച്ചിട്ട് അവൾ ഒന്നും പറയാതെ മുറിക്കകത്തേക്ക് കയറി…

“” എന്താ അവൾക്കു പറ്റിയത്…… ?””

ദീപക് തനൂജ കയറിയ മുറിയിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു……

“” കൊഞ്ചിച്ചു വഷളാക്കിയതിന്റെ കുഴപ്പം … അല്ലാതെന്താ… ? “”

ദയ ടേബിളിലുണ്ടായിരുന്ന പാത്രങ്ങളുമെടുത്ത് കിച്ചണിലേക്ക് പിൻവാങ്ങി……

ദീപക് പിന്നീടതിനെക്കുറിച്ച് സംസാരിക്കാൻ നിന്നില്ല…

വൈകുന്നേരം കുളിയും കഴിഞ്ഞാണ് തനൂജ മുറിയിൽ നിന്നും ഹാളിലേക്ക് വന്നത്……

മുഖഭാവത്തിന് പക്ഷേ മാറ്റമൊന്നും ഉണ്ടായിരുന്നില്ല……

“ തനുമോള് ഒന്നുകൂടി സുന്ദരിയായല്ലോ……. “

അവളുടെ മുഖഭാവം കണ്ടറിഞ്ഞ് ഹാളിലിരുന്ന ദീപക് പറഞ്ഞു……

“” ഞാനല്ലെങ്കിലും സുന്ദരി തന്നാ…… “

അവൾ കൊഞ്ഞനം കുത്തുന്നതു പോലെ ദീപകിനെ നോക്കിപ്പറഞ്ഞു……

“” അല്ലെന്നാരു പറഞ്ഞു…… ? അത് ഒന്നുകൂടി കൂടി എന്നാ ഞാൻ പറഞ്ഞത്……””

തനൂജ എന്തോ ചിന്തയോടെ അയാൾക്കരികിലേക്ക് ഇരിക്കാൻ വന്നതും ദയ ട്രേയിൽ ചായയുമായി വന്നു…

“ നീ കുളിയും കഴിഞ്ഞോ…? “”

ദയ തനൂജയുടെ ഈറനണിഞ്ഞ മുടിയിഴകളിലേക്ക് നോക്കി……

തനൂജ ധരിച്ചിരുന്ന ടീ-ഷർട്ടിന്റെ പുറം ഭാഗം ചെറുതായി നനഞ്ഞിരുന്നു…

തനൂജ മിണ്ടിയില്ല……

“” എത്ര തവണ പറയണം തനൂ നിന്നോട്…… കുളി കഴിഞ്ഞാൽ ടവ്വൽ തലയിൽ ചുറ്റണമെന്ന്……. “”

ചായ ടേബിളിലേക്ക് വെച്ചിട്ട് ദയ പിൻ തിരിഞ്ഞു……

“” അനുസരണ എന്നത് ലവലേശം ഇല്ലാതായിക്കൊണ്ടിരിക്കുകയാ…

💬 Comments

View all comments