0%

Chapter Title : ഭ്രമം [കബനീനാഥ്]

“

ദയ അകത്തെ മുറിയിൽ കയറി, തിരികെ വന്നത് ടവ്വലുമായിട്ടായിരുന്നു…

“” എന്റെ അച്ഛനും എന്നെ ലാളിച്ചു തന്നെയാ വളർത്തിയത്…… പക്ഷേ ഇതു പോലെ… “

പറഞ്ഞിട്ട് ദയ തനൂജയുടെ ചുമലിലേക്ക് ടവ്വൽ ഇട്ടുകൊടുത്തു …

തനൂജ നിലത്തുവീഴാതെ, ടവ്വൽ പിടിച്ചതല്ലാതെ അനങ്ങിയില്ല……

“” ഞാൻ തല്ലിയിട്ടുണ്ടേൽ അതിങ്ങനെ ഓരോ കുരുത്തക്കേട് കാണിക്കുന്നത് കൊണ്ടാ……. അതിനിങ്ങനെ മുഖം വീർപ്പിക്കണ്ട……. “

“” ദയേ……. മതി……....’....”

ദീപക് പറഞ്ഞു കൊണ്ട് കൈ നീട്ടി ചായക്കപ്പ് കയ്യിലെടുത്തു……

“ ഞാൻ നിർത്തി… “

ദയ തിടുക്കത്തിൽ ബഡ്ഡ് റൂമിലേക്ക് തന്നെ പോയി……

ഒരു മിനിറ്റു കഴിഞ്ഞ് കൈത്തണ്ടയിൽ അലക്കാനുള്ള വസ്ത്രങ്ങളുമായി വർക്ക് ഏരിയായുടെ ഭാഗത്തേക്ക് അവരെ ശ്രദ്ധിക്കാതെ കടന്നുപോയി….

ചായ ഒന്നു മൊത്തിക്കൊണ്ട് കസേരയിൽ നിന്ന് ദീപക് എഴുന്നേറ്റു…

പകുതിയൊഴിഞ്ഞ ചായക്കപ്പ് ടേബിളിലേക്ക് വെച്ചിട്ട് അയാൾ തനൂജയുടെ ചുമലിൽ കിടന്ന ടവ്വലെടുത്തു……

“” അമ്മ പറയുന്നത് അനുസരിച്ചാൽ പോരേ… നിന്നെ വഷളാക്കുന്നത് ഞാനാന്നാ അമ്മയുടെ പരാതി… “

അയാൾ ടവ്വൽ വിടർത്തി , അവളുടെ മുടിയിഴകളുടെ മീതെ വിരിച്ചു…

നൂലു പോലെയുള്ള സ്വർണ്ണ മാല പറ്റിച്ചേർന്നു കിടക്കുന്ന അവളുടെ കഴുത്തിലും ചുമലിലും വാത്സല്യത്തോടെ വിരലുകളോടിച്ച് അയാൾ അവളുടെ ഇടതൂർന്ന മുടിയിഴകളെ  ശ്രദ്ധയോടെ ടവ്വലിനുള്ളിലാക്കി……

“” മുടിയിലെ നനവ് മാറിയില്ലേൽ എന്താ സംഭവിക്കുക…… ?””

ദീപക് അവളുടെ താടിയിൽ പിടിച്ചുയർത്തി മിഴികളിലേക്ക് നോക്കി ചോദിച്ചു..

വായിൽ വെള്ളം നിറച്ച് കവിൾ വീർപ്പിക്കുന്നതു പോലെ, മുഖം വീർപ്പിച്ചതല്ലാതെ തനൂജ മിണ്ടിയില്ല……

“ അച്ഛനോടും പിണക്കമാ…….?””

ദീപക് ടവ്വലിനു മീതെ അവളുടെ ശിരസ്സിൽ തലോടി..

💬 Comments

View all comments