0%

Chapter Title : ഭ്രമം [കബനീനാഥ്]

വിഷമമേറിയ കെമിസ്ട്രിയും ഫിസിക്സുമൊക്കെയാണ് അവളുടെ ഇഷ്ട വിഷയം……

മാത്ത്സും പിന്നിലല്ല…

അവളുടെ ഭാവി വെറുമൊരു കൗമാര കുതൂഹലത്തിന്റെ പേരിൽ നശിക്കാനിട വരരുത്…

അവളുടെ ഭാവി, മാതാപിതാക്കളായ തങ്ങളുടെ കയ്യിലാണ് എന്ന് തിരിച്ചറിഞ്ഞതോടെ ദീപക് ദയയുടെ അനുമാനത്തിലേക്ക് എത്തിച്ചേർന്നു……

പക്ഷേ, അതയാൾ ദയയോട് ഒരിക്കലും പറയാൻ ആഗ്രഹിച്ചിരുന്നില്ല…

തനൂജ ഹാളിലെത്തുമ്പോൾ ടി.വി ഓൺ ആയിരുന്നു…

അച്ഛനേയോ അമ്മയേയോ അവൾ ഹാളിൽ കണ്ടില്ല…

ഒന്നു ശ്രദ്ധിച്ചപ്പോൾ കിച്ചണിൽ നിന്ന് സംസാരം കേട്ടു…

തനൂജ കിച്ചൻ വാതിലിനടുത്തേക്ക് ചെന്നു…

രണ്ടു പേരും പാചകത്തിലാണ്..

അച്ഛൻ ചപ്പാത്തി പ്രസ്സിൽ വെച്ച് പരത്തിയെടുക്കുന്നു.

അമ്മ ചപ്പാത്തി ചുട്ടെടുക്കുന്നു…

അതിനിടയിലുള്ള സംസാരം കൊറോണയെക്കുറിച്ചു തന്നെയാണെന്ന് ശ്രദ്ധിച്ചപ്പോൾ അവൾക്കു മനസ്സിലായി……

“” ഇതൊരു ബയോവെപ്പൺ ആണ് ദയാ… “

ചപ്പാത്തി പ്രസ് ഒന്നുകൂടി അമർത്തിക്കൊണ്ട് ദീപക് പറഞ്ഞു…

“” എന്തിന്… ?””

ഓവനു മുകളിലിരുന്ന പാത്രത്തിൽ നിന്ന് പൊങ്ങി, പാകമായി വന്ന ചപ്പാത്തി, കാസറോളിലേക്ക് ഇട്ടു കൊണ്ട് ദയ ചോദിച്ചു..

“” അതൊന്നും യു പി സ്കൂൾ ടീച്ചറായ നിന്നോട് പറഞ്ഞാൽ മനസ്സിലാകില്ല… “

“” എങ്കിൽ യു.പി സ്കൂൾ ടീച്ചറായ എനിക്ക് മനസ്സിലാകുന്ന ഭാഷയിൽ പറ… “

അതു കേട്ട് ദീപക് മുഖമുയർത്തിയതും വാതിൽക്കൽ തനൂജയെ കണ്ടു..

“” തനുമോള് എഴുന്നേറ്റോ… ?””

തനൂജ പതിയെ ദീപക്കിനരികിലേക്ക് ചെന്നു…

“” താമസിച്ച് എഴുന്നേൽക്കാൻ ഇപ്പോൾ ഒരു കാരണമായല്ലോ… “

ദയ അനിഷ്ടത്തോടെ മകളെ നോക്കി……

“” എങ്കിൽ അമ്മ സ്കൂൾ തുറക്കാൻ ഓർഡറിട്… “

പറഞ്ഞിട്ട് തനൂജ ദീപക്കിനു പിന്നിൽ , കിച്ചൺ സ്ളാബിന്റെ ഒഴിഞ്ഞ

💬 Comments

View all comments