Chapter Title : ഭ്രമം [കബനീനാഥ്]
ഭാഗത്തേക്ക് , ദീപക്കിന്റെ ചുമലിൽ കൈ കുത്തി കയറിയിരുന്നു……
“”ദീപു വരുന്നതു വരെ, അനുസരണയും അച്ചടക്കവും ഉണ്ടായിരുന്നവളാ..””
പിറുപിറുത്തു കൊണ്ട് ദയ തന്റെ ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു……
“” ദീപു, പറഞ്ഞു വന്നത് പറ…””
അയാളുടെ ചുമലിലേക്ക് താടി, കുത്തി തനൂജ പറഞ്ഞു……
ദയ, തനൂജയെ തറപ്പിച്ചൊന്നു നോക്കി…
“” അച്ഛനെയാണ് പേരു വിളിക്കുന്നതെന്ന ഓർമ്മ വേണം…””
“” അതിന് അച്ഛനു പ്രശ്നമില്ലല്ലോ…””
തനൂജ ഒന്നുകൂടി ഇളകിയിരുന്നു…
“” അച്ഛന് പ്രശ്നമൊക്കെയുണ്ട്… “
ദയയാണ് പറഞ്ഞത്.
ദീപക് രണ്ടു പേർക്കും മുഖം കൊടുക്കാതെ പ്രസ് ഒന്നുകൂടി അമർത്തിക്കളഞ്ഞു……
“” ബയോ വെപ്പൺ……….?””
തനൂജ ദീപക്കിന്റെ മുടിയിഴകളിൽ ഒന്നു തലോടിക്കൊണ്ട് ഓർമ്മിപ്പിച്ചു…
അവൾ അയാളുടെ ചുമലിലേക്ക് താടി ഒന്നുകൂടി ഊന്നി , വലം കൈ എടുത്ത് ദീപക്കിന്റെ തോളിൽ ചുറ്റി ..
“” പറ ദീപൂസേ…….....””
തനൂജ കൊഞ്ചലോടെ പറഞ്ഞു……
“ അതൊക്കെ പറഞ്ഞാൽ മോൾക്ക് മനസ്സിലാകുമോ… ?"
ദീപക് മറു ചോദ്യമെറിഞ്ഞു……
“” ദീപു പറഞ്ഞു നോക്ക്… മനസ്സിലായില്ലായെങ്കിൽ ഞാൻ അതിനേക്കുറിച്ച് മിണ്ടാനേ വരുന്നില്ല… “”
തനൂജ ചിരിയോടെ പറഞ്ഞപ്പോൾ ദീപക് അവളുടെ കവിളിൽ തെളിഞ്ഞ നേരിയ നുണക്കുഴി കണ്ടു…
“” ദിസ് ഈസ് ഇന്റർനാഷണൽ മാറ്റർ… “
ദീപക് വീണ്ടും പ്രസ്സിന്റെ ഫോൾഡർ നിവർത്തി ഉരുളയാക്കിയ മാവ് അകത്തു വെച്ച് , ഹാൻഡിൽ താഴ്ത്തി..
“” പറഞ്ഞു കൊട്…… അവൾക്ക് ശരിക്കും മനസ്സിലാകും…… “
ഇഷ്ടപ്പെടാത്ത മട്ടിൽ ദയ പറഞ്ഞു…
“” ഈ അമ്മയ്ക്ക് നല്ല മുഴുത്ത കുശുമ്പാ… അല്ലേ ദീപൂസേ……. “
തനൂജ ചുണ്ടുകൾ
💬 Comments
View all comments