0%

Chapter Title : ബിബിനയുടെ മദനോത്സവ രാവ് [Smitha]

Author : സ്മിത Read All Parts 1.8K

നേർന്നാരുന്നേ. അത് ഓർമ്മിപ്പിക്കാൻ വന്നതാ!" "എന്താ നേർച്ചയ്ക്ക് കാരണം?" വീണ്ടും അയാളുടെ മുഖം ലജ്ജയാൽ കുതിർന്നു. "ശ്യേ! ചേട്ടനെന്തിനാന്നെ ഇങ്ങനെ പിള്ളേരെപ്പോലെ നാണിക്കുന്നെ! പറയുന്നേ!" "അതേ സാറേ..." അയാൾ പുറത്തേക്ക് ഒന്ന് രണ്ടു പ്രാവശ്യം നോക്കിയിട്ട് പറഞ്ഞു. "സാജന്റെ അമ്മയ്ക്ക് എന്നെ ഫയങ്കര സംശയവാ...ഞാനേതെലും പെണ്ണിന്റെ വലേൽ വീഴാതിരിക്കാൻ...അതിനാ ഈ നേർച്ചയൊക്കെ..." "ആർക്കാ നേർന്നിരിക്കുന്നെ?" "ഗീവർഗ്ഗീസ് പുണ്യാളന്! അറീത്തില്ലേ? പാമ്പിന്റെ ഉപദ്രവങ്ങളീന്നു രക്ഷിക്കുന്ന പുണ്യാളൻ!" ബിബിനയുടെ ദേഹത്തുകൂടി ഒരു പെരുപ്പുയർന്നു. മണിയാണികളും ഈഴവരും പുലയരും ബഹുഭൂരിപക്ഷമുള്ള പാടിയോട്ടു മലയിൽ ക്രിസ്താനികൾ അധികമുണ്ടായിരുന്നില്ല. സാജുമോന്റെ കുടുംബം മാത്രമായിരുന്നു. അവന്റെ മരണത്തോടെ അവന്റെ അമ്മ റോസമ്മ അവിടം വിട്ടു ചെമ്പന്തൊട്ടിയ്ക്ക്, ആങ്ങളമാരുടെയിടത്തേക്ക് പോയി. പോകാൻ നേരം യൂണിവാഴ്സിറ്റിയിലേക്ക് പോകാൻ ബസ് കാത്തിരുന്ന തന്നെ കണ്ടു. അവർ കരഞ്ഞു. താനും. "മോള് വിഷമിക്കണ്ട," അവർ അന്ന് പറഞ്ഞു. "ഞാൻ പുണ്യാളന് നേർന്നിട്ടുണ്ട്...ഗീവർഗ്ഗീസ് പുണ്യാളനോട് നേർന്നാൽ അച്ചട്ടാ ഫലിക്കും!" പോകാൻ നേരം അവറാൻ യാത്ര പറഞ്ഞുവെങ്കിലും ബിബിന കേട്ടില്ല. മനസ്സിൽ വയനാട്ടുകുലവന്റെ തെയ്യക്കോലവും കുതിരപ്പുറത്ത് നിന്ന് കുന്തവുമായി പാമ്പിന്റെ രൂപത്തിലുള്ള സാത്താനെ എതിരിടുന്ന ഗീവർഗ്ഗീസ് പുണ്യാളനും അവളുടെ കണ്പോളകൾക്കകത്തെ ഇരുട്ടിൽ സൂര്യപ്രകാശമുള്ള ബിംബങ്ങളായി ഇടകലർന്നു. അപ്പോൾ മുമ്പിലിരിക്കുന്ന അവറാനെയോ അയാളുടെ ശബ്ദത്തെയോ അവൾ കാണുകയോ കേൾക്കുകയോ ചെയ്തില്ല. കട്ടിലിൽ ചാരിയിരുന്ന് , കണ്ണുകൾ അടച്ച് സ്ഥലകാലങ്ങൾ വിസ്മരിച്ച് ബിബിനയിരുന്നപ്പോൾ പുതിയ ഒരു ബിംബം കണ്പോളകൾക്കകത്ത് പ്രത്യക്ഷമായി. വെള്ളിച്ചിറകുള്ള മാലാഖ. അവന്റെ കയ്യിൽ പുരോഹിതന്റെ തിരുവസ്ത്രങ്ങൾ. ചുവപ്പിൽ, സ്വർണ്ണ നിറത്തിൽ മുന്തിരിപ്പഴങ്ങളും ഒലിവിലകളും മീനുകളും കുന്തിരിക്കം മണക്കുന്ന പുരോഹിതന്റെ വസ്ത്രത്തിൽ കൊത്തിവെച്ചിരുന്നു. പിന്നെ എല്ലാ

💬 Comments

View all comments