Chapter Title : ബിബിനയുടെ മദനോത്സവ രാവ് [Smitha]
നിറങ്ങൾ രൂപങ്ങൾ. മോഹിപ്പിക്കുന്ന മണങ്ങൾ. ദൂരെ എവിടെയോ വെണ്മനിറഞ്ഞ ഒരു മാലാഖ സാന്നിധ്യം. "ചേട്ടാ...അതെന്താ?" ആ ദിക്കിലേക്ക്‌വിരൽ ചൂണ്ടി ബിബിന ചോദിച്ചു. പക്ഷെ അവറാൻ അവിടെയുണ്ടായിരുന്നില്ല. എവിടെപ്പോയി. "ചേട്ടാ..." അവൾ ഉറക്കെ വിളിച്ചു. മാലാഖയുടെ വെണ്മ സ്റ്റേജിന്റെ പിമ്പിലേക്ക്പോകുന്നത് പോലെ ബിബിനയ്ക്ക് തോന്നി. അവൾ അങ്ങോട്ട് വേഗത്തിൽ നടന്നു. "ചേച്ചി ...എങ്ങോട്ടാ?" പിമ്പിൽ നിന്ന് അവൾ സാജുമോന്റെ ചോദ്യം കേട്ടു. തിരിഞ്ഞു നോക്കിയെങ്കിലും നിഴലുകൾക്കിടയിൽ അവൾ ആരെയും കണ്ടില്ല. നിഴലുകൾ, നിറങ്ങൾ, കുതിക്കുന്ന, തെറിക്കുന്ന, പിടയുന്ന രൂപങ്ങൾ. അസഹ്യമായ ശബ്ദങ്ങൾ. അവൾ പെട്ടെന്ന് സ്റ്റേജിന്റെ പിമ്പിലെത്തി. "അങ്ങനെയല്ല..." ഒരാളുടെ ശബ്ദം കേട്ടു. "പിശാചിനെ കുത്തേണ്ടത് ഇങ്ങനെയാ...." "ഓക്കേ...നമ്മ ഒന്നൂടെ ട്രൈ ചെയ്യാന്ന്. നിങ്ങ ഒന്ന് അടങ്ങു ഡയറക്റ്റർ സാറേ..." കോന്തുണ്ണിയുടെ ശബ്ദം. "അടങ്ങു എന്ന് പറയാൻ എളുപ്പവാ കോന്തുണ്ണി..ലാസ്റ്റ് സീനാ...അതോർമ്മ വേണം..." "നമ്മ ഏറ്റിപ്പാ..ഹ! നമ്മ ഏറ്റ്ന്ന്...." "എന്നാ എറിയ്....എറി കോന്തുണ്ണികുന്തം...." സ്റ്റേജിനു വെളിയിൽ കോന്തുണ്ണി കുന്തമെറിഞ്ഞു. "ഹാ! അത്ര സ്പീഡിൽ എറിയണാരുന്നോ? ആരുടെയേലും മേത്തു കൊള്ളില്ലേ? പോയി കുന്തം എടുത്തോണ്ട് വാ..." ബിബിന കൊടുത്ത ചുവന്ന ഷാൾ മാറിലിട്ട് കോന്തുണ്ണി പുറത്തേക്ക് എറിഞ്ഞ കുന്തമെടുക്കാൻ പോയി. നിലത്തെ അരണ്ട വെളിച്ചത്തിൽ കുന്തം നിലത്ത് കുത്തി നിൽക്കുന്നത് കോന്തുണ്ണി കണ്ടു. അയാൾ അതിൽ പിടിച്ചു. "ങ്ഹേ?" കുന്തത്തിന്റെ ചുവട്ടിലേക്ക് നോക്കിയ കോന്തുണ്ണി ഞെട്ടിത്തരിച്ചു. കുന്തം ഒരാളുടെ ദേഹത്ത് തറഞ്ഞിരിക്കയാണ്. "ഈശ്വരാ....!" അയാൾ അലറി വിളിച്ചു. അയാളുടെ ശബ്ദം കേട്ട് സ്റ്റേജിന്റെ പിമ്പിൽ നിന്ന ചിലർ ഓടിവന്നു. ടോർച്ച് വെളിച്ചത്തിന്റെ ഫോക്കസ് നിലത്ത് മലർന്നു കിടന്ന ഒരാളെ കാണിച്ചു
💬 Comments
View all comments