0%

Chapter Title : ബിബിനയുടെ മദനോത്സവ രാവ് [Smitha]

Author : സ്മിത Read All Parts 1.8K

"രോഗം മാറിയോ?" "വിശ്വാസമായില്ലേ? എത്ര തവണ ഞാൻ ചേട്ടന്റെ ശരീരം എന്റെ ശരീരത്തിലേക്ക് സ്വീകരിച്ചു? എത്ര തവണ ചേട്ടൻ എന്റെ ശരീരം ചേട്ടന്റെ ശരീരത്തോട് കോർത്തു?" "ഓർമ്മയില്ല..." "അത് ..അങ്ങോട്ട് നോക്ക്..." അവൾ ഭിത്തിയിലേക്ക്‌വിരൽ ചൂണ്ടി. "എത്ര സമയമായി ഇപ്പോൾ?" "പന്ത്രണ്ട് മണി..." "നാലുമണിക്കൂർ ....അല്ലേ?" "അറിയില്ല...സമയം കടന്നു കഴിഞ്ഞ് പോകുന്നത് ഞാൻ അറിഞ്ഞില്ല ബിബിന..." "സമയം പോകും....സമയം ഒഴുകും...സമയം ദൂരേക്ക് ദൂരേക്ക് ഓടിയോടി പിടി തരാതെ....എപ്പോഴും...." "നീ കരയുവാണോ ബിബിന..." "കരയുമ്പോൾ ഒരു സുഖം..." അയാൾ മിണ്ടിയില്ല. "ഗന്ധർവ്വൻ കന്യകയെ പ്രാപിച്ച് അവൾക്ക് വിസ്മൃതി നൽകി മറഞ്ഞകന്നു...." അവൾ പറഞ്ഞു. "സിനിമയിൽ അങ്ങനെയാണ്. പിന്നെ കന്യകയ്ക്ക് ഗന്ധർവ്വനെ ഓർമ്മയില്ല..." അയാൾ അവളെ നോക്കി. നോട്ടത്തിലൂടെ അവൾ പറഞ്ഞ വാക്കുകളുടെ അർഥം തേടി. "ഇപ്പോൾ ഇവിടെ ....ചേട്ടൻ ആണ് എനിക്ക് ഗന്ധർവ്വൻ...ചേട്ടൻ പോകും ...കാലം പോകുന്നത് പോലെ ..പിടി തരാതെ..." അയാൾ ഒന്നും മിണ്ടിയില്ല. "എന്നിൽ നിന്നും ഓടിയകന്നില്ലെങ്കിൽ ചേട്ടന്റെ കുടുംബം..ഭാര്യ..ഒക്കെ തകരും....അതുകൊണ്ട്...." അപ്പോഴും അയാൾ ശബ്ദിച്ചില്ല. "എനിക്ക് മറവി തരൂ...ഞാൻ ഒന്നും ഓർമ്മിക്കാതിരിക്കട്ടെ...." അയാൾ എഴുന്നേറ്റു. "പോകുവാണോ?" എഴുന്നേൽക്കാതെ അവൾ ചോദിച്ചു. "ഒരുമിച്ച് പള്ളിയിൽ പോകണം എന്ന് ആഗ്രഹിച്ചില്ലേ? നാടകത്തിന്റെ അന്ത്യ രംഗം കാണാം..." ഉടുപുടവകളുടെ മറവില്ലാതെ ബിബിന കിടക്കയിൽ നിന്നും എഴുന്നേറ്റു. "നമ്മുടെ കോന്തുണ്ണി ഗീവർഗ്ഗീസ് പുണ്യാളനായി അഭിനയിക്കുന്ന ഡ്രാമയാ..." കസവ് സാരി വാരിച്ചുറ്റി അവൾ അയാളോടൊപ്പം പള്ളിപ്പറമ്പിലേക്ക്, ആൾക്കൂട്ടത്തിന്റെ മദ്ധ്യത്തിലേക്ക്, ആഘോഷങ്ങളുടെ പ്രകാശബഹളത്തിലേക്ക്, കാതടപ്പിക്കുന്ന ശബ്ദഘോഷത്തിലേക്ക് നടന്നു. പ്രകാശവും ശബ്ദവും രൂപങ്ങളും ഗന്ധർവ്വ ഭംഗിതീർത്തിരിക്കുന്നു അവിടെ എന്ന് ബിബിനയ്ക്ക് തോന്നി. നിഴലുകൾ. ശബ്ദങ്ങൾ.

💬 Comments

View all comments