Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]
കാര്യം നീ അറിഞ്ഞിരുന്നോ ?!"_ അവനു നേരെ തിളങ്ങുന്ന രണ്ടു കണ്ണുകൾ ഉയർത്തി നൂറ ചോദിച്ചു, കണ്ണിൽ കണ്ണുനീർ ഉള്ളതുകൊണ്ട് സ്റ്റേജിൽ നിന്നും വരുന്ന ചെറിയ വെളിച്ചത്തിൽ ഒരു തിളക്കം അവളുടെ കണ്ണുകൾക്കുണ്ടായിരുന്നു, _" _"പണ്ടെങ്ങോ ആരോ പറയുന്നത് കേട്ടിട്ടുണ്ട്, _"
ബട്ട് പക്ഷേ നിൻറെ കല്യാണം കഴിഞ്ഞ സമയത്താണ് അറിഞ്ഞത്, നീ പോയതിന്റെ മുൻപേതെ ആഴ്ച നമ്മൾ സംസാരിച്ചത് അല്ലേ പക്ഷേ നീ എന്നോട് പറഞ്ഞില്ല, പതിയെ പുഞ്ചിരിച്ചുകൊണ്ട് മനു തൻറെ മനസ്സിലെ ഒരു വിഷമം അവളുടെ മുന്നിൽ അവതരിപ്പിച്ചു,
അവൾ വീണ്ടും പറഞ്ഞു തുടങ്ങി
_"നിന്നോട് എങ്കിലും പറയണമെന്ന് ഞാൻ ഒരുപാട് മനസ്സിൽ കരുതിയത് ആണ്, പക്ഷേ അതെല്ലാം ഒരൊറ്റ ദിവസം കൊണ്ട് തകിടം മറിഞ്ഞു, പിന്നെ ഒരു നെട്ടോട്ടമായിരുന്നു ഒരു സൊല്യൂഷൻ കണ്ടുപിടിക്കാൻ, ഞാൻ പരിചയപ്പെട്ടപ്പോ എല്ലാം നല്ല പാവം ഒരു മനുഷ്യനായിരുന്നു, അല്ല പാവം തന്നെ ആയിരുന്നു കേട്ടോ,
ഞാൻ ഒരുപാട് പറഞ്ഞതാ വീട്ടിൽ വന്ന് കല്യാണം ആലോചിക്കണം എന്ന്, പക്ഷേ അതിനിടക്ക് ഞാൻ പ്രഗ്നൻറ് ആയി, ഞങ്ങൾ രണ്ടുപേരും അറിഞ്ഞത് മൂന്നുമാസം കഴിഞ്ഞപ്പോഴാണ്, എനിക്ക് പിസിഒഡി ഉള്ളതുകൊണ്ട് നോർമലി വൈകാറുണ്ട്, ഞാൻ അതാണെന്ന് കരുതി നോക്കിയതുമില്ല, പിന്നെ നിനക്ക് അറിയാലോ ഇതൊക്കെ ഇക്കാക്കയും ഉപ്പയും
അറിഞ്ഞ എന്താ അവസ്ഥ എന്ന്. പിന്നെ ആ ഒരു പോക്ക് പോവുക അല്ലാതെ വേറെ വഴിയില്ല, രണ്ടും കൽപ്പിച്ച് അവനെ വിശ്വസിച്ച് ഞാൻ ഇറങ്ങി, അവരുടെ വീട് കൂർക്ക്ലാണ്, വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നോടാ, അവിടെ അവരുടെ ഉമ്മയും അനിയനും മാത്രം, ആദ്യത്തെ കുഞ്ഞ് ഉണ്ടാവണ
💬 Comments
View all comments