Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]
എല്ലാ അറിയാം ,എല്ലാവരെയും അറിയാം !!_"
_"അതെന്താടി അങ്ങനെ ഒരു ടോക്ക് ഞാൻ അടിക്കാറില്ല കെട്ടോ?!"_
_" അതും എനിക്കറിയാം, " _നൂറ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
_"അവന്മാരൊക്കെ കുറച്ചൊക്കെ പറഞ്ഞു കേട്ടു, എന്താടി പറ്റിയെ ഇപ്പോൾ കുറെ ആയോ ?! ഞാൻ ഒന്നും അറിഞ്ഞില്ല , പിന്നെ അവിടെ തിരക്ക് ആയതുകൊണ്ട് ഒരുപാട് അങ്ങനെ ഇവന്മാരെ വിളിക്കലും ഇല്ല ," _മനു പറഞ്ഞു നിർത്തി .കുറച്ചുനേരം മൗനം അവിടെ തളം കെട്ടി നിന്നു .
_"എടി സോറി നിനക്ക് വിഷമം ആയോ ഞാൻ ചോദിച്ചത് ?!_" _മറുപടി കിട്ടാതെ ആയപ്പോൾ മനു വീണ്ടും ചോദിച്ചു .
" എന്താടാ വിഷമമൊന്നുമില്ല ,അതിപ്പം കഴിഞ്ഞിട്ട് രണ്ടു മാസം ആവാൻ പോകുന്നു, ഓരോരുത്തർക്ക് ഓരോന്ന് വിധിച്ചിട്ടിലെ അതേ വരൂ" _ നൂറ പറഞ്ഞു നിർത്തി.
അവളുടെ സംസാരത്തിൽ ഒരുപാട് വിഷമം ഉള്ളതുപോലെ തോന്നി .
_" ഞാനിവിടെ വന്നതിൽ പിന്നെ ഒരുപാട് ഒന്നും ആരോടും സംസാരിച്ചിട്ടില്ല, മൂപ്പര് പോയി എന്ന് എല്ലാവർക്കും അറിയാമല്ലോ ?! ആരും ഒരുപാട് എന്നോട് ചോദിച്ചിട്ടുമില്ല ,
_"നീ വന്നിട്ട് കുറെ ആയോ ?! ഇടക്ക് മനു കേറി ചോദിച്ചു
_" ഇല്ലടാ ഞാൻ വന്നിട്ട് 25 ദിവസമേ ആയുള്ളൂ, ഇക്കയെ ഞാൻ വിളിച്ചു അവനും ഉമ്മയും വന്നു എന്നെ കൂട്ടിക്കൊണ്ടുവന്നു, _" വീണ്ടും ആ ഇരുട്ടിൽ നിശബ്ദത തളം കെട്ടി നിന്നു.
നൂറയിൽ നിന്നും ഒരേങ്ങൽ പുറത്തേക്കു വന്നു. ചിലമ്പിച്ച ശബ്ദത്തോടെ അവൾ വീണ്ടും സംസാരിച്ചു തുടങ്ങി ,
_" ഞങ്ങള് സ്നേഹിക്കുന്ന
💬 Comments
View all comments