0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 309.5K

പക്ഷേ ലക്ഷ്യം വേറൊന്ന് ആയതുകൊണ്ട് പതിയെ സ്കൂളിൻറെ പിറകെയുള്ള കൊച്ചുഗേറ്റ് ഓപ്പൺ ചെയ്തു ഉള്ളിലേക്ക് കയറി.

" ഇവൾ ഇനി ഏതു മുറിയിലാണ് ആവോ ?!"

"സ്റ്റേജിന്റെ പുറകിലെ റൂം എന്നല്ലേ പറഞ്ഞേ?!" പതിയെ മനസ്സിൽ അടക്കം പറഞ്ഞ് അങ്ങോട്ടേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ പണ്ടത്തെ ഞങ്ങളുടെ 5B ക്ലാസ്സിൽ നിന്നും ഒരു മൊബൈൽ സ്ക്രീനിന്റെ വെട്ടം മനുവിന്റെ കണ്ണിൽ പതിഞ്ഞു .

അവൻ തന്നെ മൊബൈൽ ടോർച്ച് ഓപ്പൺ ചെയ്ത് അങ്ങോട്ട് അടിച്ചപ്പോൾ അവിടെ നിന്നും ഒരു കൈ ഡിസ്പ്ലേ ഉയർത്തിക്കാട്ടി .'ഇവൾ എന്തിനാണാവോ ഈ ഇരുട്ടത്ത് എവിടെ ഇരിക്കുന്നത് ',എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് മനു അങ്ങോട്ട് നീങ്ങി.

മൊബൈൽ ടോർച്ച് വെളിച്ചത്തിൽ മനുപതിയെ ക്ലാസ് മുറിയിലേക്ക് കയറി __"അസലാമു അലൈക്കും", അല്ലെടി നീ എന്താ ഇരുട്ടത്ത് ഇരിക്കുന്നത്,?!_ മനു ആഗമനം എന്നോണം ആദ്യ ചോദ്യം ഉതിർത്തു.

_" വ അലൈക്കുമുസ്സലാം"ഒന്നുമില്ലെടാ ഞാൻ ചുമ്മാ ,!! അവിടെ നിന്നും ഇങ്ങോട്ട് മാറിയതാണ് ,പിന്നെ നീ വരും എന്ന് പറഞ്ഞല്ലോ അവിടെ ആവുമ്പോൾ കൂട്ടുകാരും എല്ലാവരും ഉണ്ട് ,കുറെ ആളൊക്കെ ചുമ്മാ ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു ,പിന്നെ ഞാൻ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പതുക്കെ ഇങ്ങോട്ടേക്ക്

വന്നു , അല്ല ,നീ ബിസി ആയിരുന്നോ ?!!!"_

_" ബിസി ഒന്നുമല്ല ,നിന്റെ അളിയനും കൂട്ടുകാരെല്ലാവരും ഉണ്ട് ,അവിടെ വെള്ളമടി പാർട്ടി ,"അയ്യോ !!" "" "അവൻ വെള്ളമടിക്കുന്ന നിനക്കറിയാമല്ലോ അല്ലേ ?!_"

ഒരു അബദ്ധം പറഞ്ഞു പോയ പോലെ മനു നാവു കടിച്ചുകൊണ്ട് അവളോട് ചോദിച്ചു, _"അറിയാം ,എനിക്ക്

💬 Comments

View all comments