0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 308.9K

ഏതെങ്കിലും ഒന്നിൽ ഉണ്ടാകും,പിന്നെ ബാക്ക് ഗേറ്റ് വഴി വാ ഇവിടെ ലൈറ്റ് ഇല്ലാട്ടോ, " അവൾ പെട്ടന്ന് പറഞ്ഞു നിർത്തി.

എന്തു പറയണം എന്നറിയാതെ മനു ഒരു നിമിഷം നിന്നു, പെട്ടന്ന് അവൻറെ ഉപപോകമനസ്സ് ഉരുവിട്ടു,

" ആ ഓക്കേ എടീ ,ഞാൻ എത്തിയിട്ട് വിളിക്കാം !,

"നീ പെട്ടെന്ന് വരില്ലേ ?!" വീണ്ടും അവളുടെ ശബ്ദം ഫോണിൽ മുഴങ്ങി,

" ഞാൻ അങ്ങോട്ട് വന്നു കൊണ്ടിരിക്കുകയാണ് , പെട്ടന്ന് ഒരു ഇടവഴിയിലേക്ക് ഇറങ്ങി മനു പറഞ്ഞു, പതിയെ ഫോൺ മൗനമായി.

ഇവളെപ്പോ അങ്ങോട്ട് എത്തി ?!!"" എന് ചിന്തിച്ചുകൊണ്ട് മനു പതിയെ യാന്ത്രികമായി അങ്ങോട്ട് നടന്നു . അവളുടെ വീടിന്റെ രണ്ടു വീട് അകലെയാണ് ഇന്ന് പ്രോഗ്രാം നടക്കുന്ന സ്കൂൾ ഉള്ളത്, കുറച്ചു സ്റ്റെപ്പുകൾ കയറി വേണം അങ്ങോട്ടേക്ക് എത്താൻ, വാഹനം പോകുന്ന വേറെ വഴിയുണ്ട് ,പക്ഷേ

ഇത് ഷോർട്ട് കട്ട് ആണ്. പടവുകൾ കയറി മുകളിൽ എത്തി ഇനി കുറച്ച് താഴേക്ക് ഇറങ്ങണം, എന്തോ കഥന കഥകൾ കേൾക്കാൻ പോകുന്ന മൂഡിൽ മനു നടന്നു .

സ്കൂളിൻറെ സ്റ്റേജ് ഉള്ള ഭാഗത്ത് പ്രോഗ്രാമുകൾ പുരോഗമിക്കുകയാണ്,

√√"ഡെലമോ ഡെലമോ.... ഡെല്ലാ... ഡെല്ലാ.. ഡെലമോ,"!!! √√

എന്നുള്ള സോങ്ങിന്റെ ഇരടികൾ പതിയെ കേട്ടുകൊണ്ടിരിക്കുന്നു, അങ്ങോട്ട് നടക്കും തോറും ശബ്ദത്തിന്റെ തീവ്രത കൂടിക്കൂടി വരുന്നു, പണ്ടൊക്കെ ഗാനമേള ഈ ഒരൊറ്റ പാട്ട് വരുമ്പോൾ വേറെ ലെവൽ ആവുന്നതാണ്, ഇപ്പോൾ നാട്ടിലെ എല്ലാവന്മാരും ആ വരികൾക്ക് അനുസരിച്ച് ഡാൻസ് ചെയ്യുന്നുണ്ടാവും.

എന്റെ ശരീരം പതിയെ താളത്തിന് അനുസരിച്ച് കാലുകൾ ചലിപ്പിക്കണമെന്നുണ്ട്

💬 Comments

View all comments