0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 308.4K

മനു നൂറയെ തിരിച്ച് വിളിച്ചു,

" പറയെടി എവിടെയാ നീ, " മനു ഫോൺ എടുത്ത ഉടനേ ചോദിച്ചു.

"നീ ഒന്നും പറയാത്തത് കൊണ്ട് ഞാൻ ഫെസ്റ്റ് നടക്കുന്നത്തേക്ക് നടക്കാൻ പോന്നു" നൂറയുടെ നിരാശയിൽ ഉള്ള മറുപടി കേട്ടു.

"എന്നാ ഒക്കെ, നടക്കട്ടെ, ശെരി എന്നാ, " മനു പറഞ്ഞു നിർത്തി.

_"വെക്കല്ലെടാ ,ഞാൻ അവിടെ നിന്നു ഒന്നു മാറാം എന്ന് കരുതി ഇങ്ങോട്ടേക്ക് നടന്നതാണ്, ഇവിടെ നിന്നിറങ്ങിയതേയുള്ളൂ,"_ കല്യാണ വീട്ടിലെ കലപില ശബ്ദങ്ങൾ കുറഞ്ഞ വരുന്നതുപോലെ മനുവിനെ ഫീൽ ചെയ്തു .

പതിയെ അവളുടെ സൗണ്ട് ഫോണിൽ നിന്നും കേട്ടു തുടങ്ങി .

"പറയടാ !"

"എന്തൊക്കെ വിശേഷങ്ങൾ ?! " അല്ല നിനക്ക് എന്തു പറ്റി ?! " ആകെ ഒരു മൂഡിയായിട്ട്, " _ മനു ചോദിച്ചു നിർത്തി .

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം നൂറ പറഞ്ഞു

_" അതൊക്കെ ഒരു വലിയ കഥയാടാ!! ഇതുവരെ ആരോടും പറയാൻ പറ്റാത്ത ഒരു വലിയ കഥ, ഞാൻ തന്നെ ഉണ്ടാക്കി വച്ചതല്ലേ ,ഞാൻ തന്നെ അനുഭവിക്കണമായിരിക്കും , _ അവളുടെ തൊണ്ട ഇടറൂന്നുണ്ടായിരുന്നു,

" ഉം " മനുവിൻ്റെ ഉള്ളിൽ നിന്നും ഒരു മൂളൽ പുറത്തേക്ക് വന്നു, മനുവിന് പിന്നൊന്നും ചോദിക്കാൻ തോന്നിയില്ല , കുറച്ചു നേരത്തെ മൗനം അവർക്കിടയിൽ തളം കെട്ടിനിന്നു .

ആ മൗനത്തെ ഭജിച്ചുകൊണ്ട് അവളുടെ ശബ്ദം വീണ്ടും ഫോണിൽ മുഴങ്ങി,

"നീ ഇങ്ങോട്ട് വാ, ഞാൻ സ്റ്റേജ് ൻ്റെ ബാക്ക് സൈഡ് ഇല്ലേ ,അവിടെയുള്ള ക്ലാസ് മുറിയിൽ

💬 Comments

View all comments