0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 116.4K

നിങ്ങളല്ലേ വിശേഷം ചോദിച്ച് എന്നെ ഇവിടെ പിടിച്ചു നിർത്തിയാത് , എന്നിട്ട് അങ്ങനെ തന്നെ നിങ്ങൾ അവരോട് പറഞ്ഞു കൊടുക്ക് ട്ടോ,"_ മനുവും ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു, തമാശക്ക് അബ്ദുക്കാനോട് പരിഭവം പറഞ്ഞ് മനു ഷംസുവിന്റെയും കൂട്ടരുടെയും അടുത്തേക്ക് നടന്നു,

ഒരു ട്രിപ്പ് കഴിഞ്ഞ് അടുത്ത ട്രിപ്പ് ഫുഡ് കൊടുക്കാൻ തയ്യാറായി നിൽക്കുകയാണ് എല്ലാവരും , ഷംസുവിനോട് ഞാൻ പറഞ്ഞു _"തമ്പുരാൻ കൽപ്പിച്ചാലും ഞാൻ എന്താണാവോ കൊടുക്കേണ്ടത്?!" ". ഇത് കണ്ട് ഷാജു പറഞ്ഞു,

_" നീ അവിടെങ്ങാനും ഇരുന്നോടാ! ഈ പേരും പറഞ്ഞ് നിൻറെ കല്യാണത്തിന് ഞങ്ങൾക്ക് വിളമ്പി കൊടുക്കാതിരിക്കാൻ പറ്റുമല്ലോ!!? "" _ എന്നെ സപ്പോർട്ട് ചെയ്യുകയാണെന്ന് എന്ന് കരുതിയ ഷാജുവിൻ്റെ മറുപടിയിൽ മനു ചിരിച്ചു പോയി..

ഒരു കൂട്ടച്ചിരി അവിടെ മുഴങ്ങി , " _"എല്ലാവരും എൻറെ നെഞ്ചത്തേക്ക് ആണല്ലോ റബ്ബേ!!!!!!" "__ എന്നും പറഞ്ഞ് മനു തലയിൽ കൈവച്ചു, വീണ്ടും ഒരു പൊട്ടിച്ചിരി അന്തരീക്ഷത്തിൽ മുഴങ്ങി,

തലേദിവസം കോഴിക്കറിയും നെയ്ച്ചോറും ആണ്( മലബാർ ഭാഗത്തുള്ള എല്ലാവർക്കറിയാം),മനു കോഴിക്കറി തന്നെ വിളമ്പൻ പ്ലാൻ ഇട്ടു, കോഴിക്കറി വിളമ്പാൻ എടുത്തപ്പോൾ അഷ്റഫ്ക്കാ പറഞ്ഞു

_" അത് നീ വിളമ്പണ്ട അവസാനം തികയാതെ വരും ,വല്ലവരും നിന്നോടൊന്നു കൊഞ്ചിപ്പറഞ്ഞ നീ രണ്ട് കഷണം അധികം കൊടുക്കും പിന്നെ കറി തികയില്ല_" പിന്നെ കോഴി നിൻറെയൊക്കെ ദേശീയ പക്ഷിയായതുകൊണ്ട് യുവ കോമളന്മാർ ആരും കോഴിക്കറി വിളമ്പേണ്ട_"" വീണ്ടും ആ പന്തലിൽ പൊട്ടിച്ചിരിയുടെ കാഹളം മുഴങ്ങി.

_"ഞാൻ എന്താടെ ചെണ്ടയോ! എന്തോന്നടെ എല്ലാവരും എന്റെ നെഞ്ചത്ത് ആണല്ലോ

💬 Comments

View all comments