0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 202.9K

ഒരാളോടും കാണിക്കാത്ത, അടക്കിവെച്ച തൻറെ വികാരങ്ങളും വിചാരങ്ങളും എന്തൊക്കെയോ മനുവിനോട് തനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു, "ദൈവമേ പരീക്ഷിക്കല്ലേ" , അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ താഴെക്കൊഴുകി, കൺമഷിയിൽ ഒരുങ്ങി കറുത്ത കണ്ണുനീരായി കവിളിന് തലോടിയത് താഴേക്ക് പതിച്ചു,

അവനോട് ഇതുവരെ അങ്ങനെയൊക്കെ സംസാരിക്കുമ്പോഴും, ആ സംസാരത്തിൽ ഒതുങ്ങുന്ന ഒരു കാര്യം ആയിട്ട് മാത്രമേ രണ്ടുപേരും കണ്ടിട്ടുണ്ടായിരുന്നുള്ളു, അത് നല്ല രണ്ടു കൂട്ടുകാർ സംസാരിക്കുന്നതു പോലെയായിരുന്നു, അവൻ ഒരു പ്രണയമുണ്ടായിരുന്നു, ഞങ്ങൾക്കെല്ലാം അറിയാവുന്ന ഒരു പ്രണയം, ആ കുട്ടി എട്ടാം ക്ലാസിലും അവൻ പ്ലസ്ടുവിലും പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം, നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ അവനു അവൾ തിരിച്ചു നൽകിയത് നെഞ്ചിൽ വിരഹം എന്ന ആയത്തിലുള്ള മുറിവാണ്, ആ ഹാർഡ് ബ്രേക്കിംഗ് മൊമെന്റിൽ നിന്നും ഞങ്ങളെല്ലാവരും കൂടെയാണ് അവനെ തിരിച്ചുകൊണ്ടുവന്നത്, അതിൽ ഒരു പരിധിവരെ ഞങ്ങളിൽ രണ്ടുപേരും ഒതുങ്ങുന്ന ഒരു വല്ലാത്ത അവസ്ഥകളുണ്ട്, പണ്ട് ചേട്ടൻ പോയപ്പോൾ അവൻ എനിക്ക് എത്രമാത്രം പ്രിയപ്പെട്ട ഒരാളാണെന്ന് ഒരു കൂട്ടുകാരൻ ആണെന്ന് മനസ്സിലാക്കി തന്ന പോലെ, അവൻ അങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ എല്ലാത്തിനും അവൻറെ കൂടെ ഞാനുണ്ടായിരുന്നു, അതിനുശേഷം അവൻ ഇപ്പോഴാണ് നാട്ടിലേക്ക് വരുന്നത്, രാത്രി പുലരുവോളം ഞാൻ അവനെ ആശ്വസിപ്പിക്കാൻ ഫോൺ വിളിച്ചിരുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്, ഇനിയൊരു ജീവിതം വേണ്ട എന്ന നിലക്ക് വരെ എത്തിയ അവനെ തിരിച്ചു കൊണ്ടുവന്നത് ഒരു പരിധിവരെ ഞാനും കൂടിയാണ്, അന്നൊന്നും ഇല്ലാത്ത ഒരു മാറ്റം ഞങ്ങളിൽ രണ്ടുപേരിലും പ്രകടമായി തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി, അവൾ മനസ്സിൽ ഓർത്തു, അവനെ അവൾ ഇട്ടേച്ചു

💬 Comments

View all comments