0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 61.9K

ആദ്യമായാണ് കഥകൾ എഴുതി തുടങ്ങുന്നത് തെറ്റുകുറ്റങ്ങളെല്ലാം ക്ഷമിച്ച് സഹകരിക്കണമെന്ന് ആദ്യമേ അഭ്യർത്ഥിക്കുന്നു ഒരാളുടെ ജീവിതത്തിലെ ഒരുപാട് കഥകളുടെ ഓരോ ഏടുകളാണ് ഇവിടെ സമർപ്പിക്കുന്നത് വൺ ബൈ വൺ ആയിട്ട് അല്ല എഴുതുന്നത് ഓരോ ഓർമ്മകൾ വരുമ്പോഴും അവരെക്കുറിച്ച് എഴുതാനാണ് എനിക്ക് താല്പര്യം

എന്ന് ബൽബറി (മനു)

നൂറ

അധ്യായം 1

കുറേക്കാലത്തിനു ശേഷമാണ് നാട്ടിൽ വില്ലേജ് ഫെസ്റ്റിൽ കൂടുന്നത്. "വില്ലേജ് ഫസ്റ്റ്" എന്നൊക്കെ നിങ്ങൾ കേൾക്കുമ്പോൾ വില്ലേജിലുള്ള മുഴുവൻ ആളുകളും കൂടിയുള്ള പരിപാടി എന്നൊക്കെ നിങ്ങൾ കരുതുന്നുണ്ടാവും , പക്ഷേ ഇത് അങ്ങനെയല്ല, ഒരു അങ്ങാടിയിലെ ആളുകൾ ചേർന്ന് നടത്തുന്ന ഒരു പരിപാടി, കോഴിക്കോട് ജില്ലയിലെ ഒരു

മലയോര പ്രദേശമാണ് ഞങ്ങളുടേത് .മലയോര പ്രദേശമെന്ന് നിങ്ങൾ കേൾക്കുമ്പോൾ കോഴിക്കോട് ടൗണിൽ നിന്നും ഒരുപാട് ദൂരം ഒന്നുമല്ല, പക്ഷേ കൃഷികളും റബ്ബർ തോട്ടങ്ങളും കൈതച്ചക്ക കൃഷികളും നിറഞ്ഞ ഒരു നാടൻ ഗ്രാമത്തിന്റെ എല്ലാ ഭംഗിയോടും കൂടിയാണ് ഒരു മനോഹരമായ ഗ്രാമം "കൈതച്ചാൽ"

അഞ്ചാറു വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് ഞാൻ ഈ വില്ലേജ് ഫസ്റ്റ് നടക്കുന്ന സമയത്ത് നാട്ടിൽ ഉണ്ടാവുന്നത്. എല്ലാവർഷവും നാട്ടിൽ വരാറുണ്ടെങ്കിലും വില്ലേജ് വെസ്റ്റ് എൻറെ ലീവിന്റെ ടൈമിൽ കിട്ടാറില്ല,

ഉപ്പയുടെ പെങ്ങളുടെ മകളുടെ കല്യാണത്തിന് വന്നതാണ് ഞാൻ കല്യാണത്തിന്റെ തലേദിവസം തന്നെയാണ് ഈ ഫസ്റ്റ് നടക്കുന്നത് അതുകൊണ്ടാണ് ഇപ്രാവശ്യം ഫസ്റ്റ് കാണാൻ സാധിച്ചത്.

ഞാൻ എൻറെ നാടിന്റെയും നാട്ടിൽ അവസ്ഥകളെയും കുറിച്ച് നിങ്ങൾക്ക് വിവരിച്ചു തന്നതാണ് ഇനി കഥയിലോട്ട് കടക്കാം,,

ഇന്നലെയാണ് ഖത്തറിൽ നിന്നും എത്തിയത് അതുകൊണ്ടുതന്നെ എല്ലാവരോടും അന്വേഷണം പറയേണ്ട ഒരു ബാധ്യതയായി

💬 Comments

View all comments