0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 115.7K

ചിരി മുഖത്ത് ഫിറ്റ് ചെയ്തു കൊണ്ട് പറഞ്ഞു, "നിങ്ങൾക്ക് അറിഞ്ഞുകൂടെ അമ്മോന്റെ പേടി, എന്നെക്കൊണ്ട് നിർബന്ധിച്ച് ഡോർ ലോക്ക് ചെയ്യിപ്പിച്ചതാണ്, ഇതൊന്ന് എടുത്ത് അതിൽ വെച്ചിട്ട് വേണം എനിക്ക് പോകാൻ, അമ്മോൻ എന്തോ ഫോൺ

വന്നെന്നും പറഞ്ഞ് ഇപ്പൊ അങ്ങോട്ട് പോയി", ഉള്ളിൽ നിറയെ കള്ളത്തരങ്ങളുമായി മനു പറഞ്ഞു ഒപ്പിച്ചു, "ആ ഞാൻ ഇങ്ങോട്ട് വരുമ്പോൾ മൂപ്പര് പോകുന്നത് കണ്ടിരുന്നു, അവൾ എവിടെ റംല?!

" അവർ വീണ്ടും സംശയ ചൊവയോടുകൂടി ചോദിച്ചു,

"അമ്മായി ബാത്റൂമിൽ ആണെന്നാണ് അമ്മാവൻ പറഞ്ഞത്" മനു കൈവന്ന ആത്മധൈര്യത്തിൽ പറഞ്ഞു,

" എവിടെ ?!!! "

" എനിക്കറിയില്ല !!! ഞാനിപ്പോൾ ഇങ്ങോട്ട് വന്ന് കയറിയതേയുള്ളൂ, ഡോർ അടച്ച് പെട്ടി ഓപ്പൺ ചെയ്യാൻ നോക്കുമ്പോഴേക്കും നിങ്ങളുടെ ഡോറിന്റെ മുട്ട് കേട്ടു, അതേപോലെ അതിലേക്ക് തന്നെ വെച്ച് ഡോർ ഓപ്പൺ ചെയ്യുകയും ചെയ്തു, !!!

മനുവിന് മനസ്സിൽ ദേഷ്യം വന്നു ഇവരെന്താ എന്തോ കുറ്റവാളിയെ ചോദ്യം ചെയ്യുന്നതുപോലെ,

"ഓക്കേ ,!! അവള് ഈ ബാത്റൂമിൽ ഉണ്ടോ ?!" സുഹറ ഒരു കുറ്റാന്വേഷകയെപ്പോലെ അവനോട് വീണ്ടും ചോദിച്ചു,

"അറിയില്ല " !!! മനു കുറച്ച് പൗരുഷമായി തന്നെ മറുപടി നൽകി, പിന്നെ ബാത്റൂമിന് അടുത്തേക്ക് നീങ്ങി

"അമ്മായി..........." മനു തൻറെ അഭിനയകല മുഴുവൻ പുറത്തെടുത്ത് ഡോറിന് മുട്ടിക്കൊണ്ട് വിളിച്ചു , മറുപടിയൊന്നും കിട്ടാത്തപ്പോൾ മനു ഒന്നു ശ്രദ്ധിച്ചു കാത്കൂർപിച്ച് നോക്കി, എന്തോ കണ്ടുപിടിച്ച പോലെ അവരെ തിരിഞ്ഞു നോക്കിക്കൊണ്ട് മനു പറഞ്ഞു

" ഉള്ളിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം ഉണ്ട് , ചിലപ്പോൾ

💬 Comments

View all comments