0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 133.4K

തുടങ്ങിയപ്പോൾ അങ്ങാടിയിൽ നിന്നും ആളുകളുടെ ശബ്ദം ഉയർന്നു, മഴത്തുള്ളികൾ ആകാശത്തുനിന്നും പാറി തുടങ്ങിയിരുന്നു, മിന്നൽകണങ്ങൾ ആകാശത്ത് ചിത്രങ്ങൾ വരച്ചു തുടങ്ങി, മഴ കൊള്ളുമെന്നുള്ള മടിയോടെ മനു തല പുറത്തേക്ക് ഇട്ട് എന്താണെന്ന് നോക്കാൻ തുനിഞ്ഞു,

"പോവല്ലേ ആളുണ്ട്, "

അങ്ങാടിയിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു, പർദ്ദ ഇട്ട ഒരു സ്ത്രീയും രണ്ടു കുഞ്ഞു കുട്ടികളും ഓടി വരുന്നുണ്ടായിരുന്നു, കോടമഞ്ഞ് അവരെ മറക്കുന്നത് പോലെ മനുവിനു തോന്നി, മനു പെട്ടെന്ന് തന്നെ സിംഗിൾ ബെൽ അടിച്ചു വാഹനം നിർത്തിച്ചു, സിദ്ദിക്കാ പുറകിലേക്ക് തിരിഞ്ഞു നോക്കി, മനു കൈകൾ

കൊണ്ട് മൂന്ന് ആളുകൾ ഉണ്ടെന്ന് കാണിച്ചു, ആദ്യം ഓടിയെത്തിയ ആ ഉമ്മ ബസ്സിന്റെ ഡോറും പിടിച്ച് തന്റെ കുഞ്ഞുങ്ങളെ ബസ്സിലേക്ക് കയറ്റാൻ തുനിഞ്ഞു, കുട്ടികൾ കയറിയതും ആ ഉമ്മ മനുവിനോട് പറഞ്ഞു,

"മോനെ ഒരാളും കൂടെയുണ്ട്, ഒന്ന് കാത്തു നിൽക്കണേ!!!" , മഴ ചാറി തുടങ്ങിയിരുന്നു, അവരുടെ കയ്യിൽ കുട ഉണ്ടായിരുന്നില്ല,മനു പറഞ്ഞു

"ഇത്ത .. ഉള്ളിലോട്ടു കയറി കൊള്ളൂ അവരും കൂടെ വന്നിട്ടേ പോകത്തുള്ളൂ, മഴ കൊള്ളണ്ട!!!" " അതു കേട്ടതും അവർ മനുവിനെ ഒന്നു നോക്കി, എന്നിട്ട് ഒന്നു കൂടെ പുറകിലേക്ക് എത്തിനോക്കി അവരുള്ളിലോട്ടു കയറി, പോകാതെ അവിടെ തന്നെ നിന്നു, ആരാണ് വരുന്നതെന്ന് അറിയാൻ മുൻപിൽ

നിന്നും രഞ്ജിത്തും പുറകിലെ ഡോറിൽ നിന്നും തിരിഞ്ഞ് മനുവും ഉറ്റുനോക്കി, മലയോര മേഖലയായതുകൊണ്ട് വൈകുന്നേരം ആയപ്പോയേക്കും കോഡ മൂടി തുടങ്ങിയിരുന്നു,മൂടൽമഞ്ഞുകൾക്കിടയിലൂടെ തരി തരിയായി പെയ്തിറങ്ങുന്ന മഴത്തുള്ളികൾക്കിടയിലൂടെ വെള്ള ഫ്രോക്ക് ഇട്ട ഒരു മാലാഖ പോലെത്തെ പെണ്ണ് ഓടി വരുന്നതു

💬 Comments

View all comments