0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 133.2K

പണി ഏൽപ്പിച്ചിരിക്കുന്നത്, പ്ലസ് ടുവിൽ പഠിക്കുന്ന സമയം ആയതുകൊണ്ട് ഒരു ചെറിയ പോക്കറ്റ് മണി സ്വന്തമാക്കാനുള്ള ഒരു അവസരമാണ്,

04.05 P M -ന്നാണ് ബസ് പുറപ്പെടേണ്ട സമയം, ആകാശം കാർമേഘങ്ങൾ കൊണ്ട് മുടിക്കെട്ടിനിൽക്കുന്നു, പുറകിലെ സീറ്റിൽ മനുവും, രഞ്ജിത്തും, ശ്രീനാഥും, ഉണ്ട്.

ഇവരൊക്കെ ബസ്സിലെ സ്ഥിരം പണിക്കാറ് ആയിരുന്നു. മനു മാത്രമാണ് ഹോളിഡേ വർക്കർ,

ചർച്ച പ്രണയത്തെ കുറിച്ചാണ്, മനുവിന് പണ്ടൊക്കെ കുറെ കുട്ടികളോട് ക്രഷ് തോന്നിയിട്ടുണ്ടെങ്കിലും ഒരു പ്രണയം അവനിൽ ഇതുവരെ മുള ഇട്ടിട്ടില്ല, അവര് അതും പറഞ്ഞു അവനെ കളി ആക്കിയപ്പോൾ എന്തോ വാശി പുറത്ത് മനു രഞ്ജിത്തിനോട് പറഞ്ഞു

"നീ ഇനി കാണിച്ചു തരുന്ന പെൺകുട്ടിയെ ഞാൻ വളച്ചു കാണിച്ചു തരാം," അവൻറെ വാശിയെ ഏറ്റുപിടിച്ചുകൊണ്ട് അവർ രണ്ടുപേരും

"എന്നാൽ 500 രൂപക്ക് വെറ്റ്"

ആ വെറ്റ് മനു ആ വെല്ലുവിളി ഏറ്റെടുത്തു, കാണാൻ നല്ല സുന്ദരനായ മനുവിന് ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു,

"നടക്കും എന്നു" , സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സിദ്ദീഖ്കാ പുറകിലെ ഡോർ വഴി ഉള്ളിലേക്ക് കയറി, ബസ്സിലെ ഡ്രൈവറാണ്, " പോകാം അല്ലേ" എന്നും പറഞ്ഞ് ബസ്സിലൂടെ മുന്നോട്ട് നടന്നു, അഞങ്ങാടിയിൽ നിന്നും ജസ്റ്റ് സിറ്റിംഗ് ലോഡ് ആളുകൾ മാത്രമേ ഉണ്ടാവാറുള്ളൂ, പിന്നീട് മുന്നോട്ടു പോകുമ്പോഴാണ് ബസ്സിൽ ആളുകൾ

നിറയുന്നത്, ശ്രീനാഥ് കണ്ടക്ടർ ആണ്, രഞ്ജിത്ത് മുന്നിലെ കിളിയും, ശ്രീനാഥ് തന്റെ കർത്തവ്യനിർവഹണത്തിന് ബാഗും ടിക്കറ്റ് പാഡും എടുത്തു മുന്നോട്ടു നടന്നു,

മനു പുറകിൽ നിന്നും പുറപ്പെടാനുള്ള ബെൽ മണികൾ മുഴക്കി, വാഹനം സ്റ്റാർട്ട് ആയി, മുന്നോട്ടു ഇഴഞ്ഞു നീങ്ങി

💬 Comments

View all comments