0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 123K

മനു അവിടെ കിടന്നു,

ഇവിടെനിന്നോ കടന്നുവന്ന അവളുടെ ഓർമ്മയിൽ മനുവിന്റെ മനസ്സിന്റെ അകത്തളങ്ങളിൽ ആരോ കോറിവലിക്കുന്നതുപോലെ ഒരു വേദന അനുഭവപ്പെട്ടു, കണ്ണുകളിൽ ഒരു തരം നൊമ്പരം വിരിഞ്ഞു, ഓർമ്മയുടെ തിരശ്ശീലയിൽ അവളുടെ മുഖം മിന്നി മാഞ്ഞു, ഇന്നെൻറെ കൂടെ എല്ലാത്തിനും ഉണ്ടാവേണ്ടവൾ, എന്തിനു വേണ്ടിയാണെന്ന് അറിയില്ല ഇന്ന് അവൾ മറ്റൊരാളുടെ

ആരെല്ലാമോ ആണ്, അവളായിട്ട് തിരഞ്ഞെടുത്തത് ആണല്ലോ, എന്നെ ഒരു കറിവേപ്പില പോലെ വലിച്ചെറിഞ്ഞ് പോയവൾ, എൻ്റെ ജീവിതം ഇതുപോലെ ആക്കിയവൾ, വേദന ആണോ ദേഷ്യമാണോ എന്നറിയാത്ത ഒരു വികാരമാണ് അവളോട്,...

എൻ്റെ കൂട്ടുകാർ ,, അവർക്കെല്ലാം കുട്ടികളായി കുടുംബമായി, പക്ഷേ എനിക്ക് മാത്രം ഇങ്ങനെ ,ജീവിതം ഇങ്ങനെ പോകുന്നു എന്നേയുള്ളൂ, ഒരുപാട് സന്തോഷങ്ങൾ സുഖങ്ങൾ എല്ലാം വന്നു പോകുന്നുണ്ടെങ്കിലും ഹൃദയത്തിൽ കത്തികൊണ്ട് കോറിയിട്ട ഒരു മുറിവ് പോലെ അവളുടെ ആ മുഖം ഇടക്കിടക്ക് കയറി വരുന്നു, മനസ്സ് ഓർമയിലേക്ക് ഊളിയിട്ടു,,

" അന്നൊരു മഴക്കാലമായിരുന്നു, ഒരു ശനിയാഴ്ച ,വൈകുന്നേരം നാലുമണി കഴിഞ്ഞു, കോഴിക്കോട്ടേക്ക് പോകുന്ന citizen - ബസിന്റെ പുറകുവശത്തെ ചെക്കിംഗ് ഡ്യൂട്ടി എടുക്കുന്നത് മനുവാണ്, " "മന്നായി ടൗൺ" , ആ സ്ഥലത്തിൻറെ പേര് അതാണ്, ഗ്രാമങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ് കോഴിക്കോട്ടേക്ക് പോകുന്ന ബസ് ആണ്, മന്നായി

ടൗണിൽ ആകെ നാലും മൂന്നും 7 കടകൾ ആണുള്ളത്, അവിടെയാണ് ബസിന്റെ അവസാന സ്റ്റോപ്പ്, അവിടെ നിന്നും തിരിച്ച് വീണ്ടും കോഴിക്കോട്ടേക്ക് പോകും, ശനിയാഴ്ചയും ഞായറാഴ്ചയും മനുവിന് ആണ് ഈ ജോലി , അവൻറെ അമ്മായിക്കയുടെ ബസ്സ് ആയത് കൊണ്ട് അങ്ങേര് അവനെ ആണ് അന്നത്തെ

ദിവസങ്ങൾ

💬 Comments

View all comments