0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 122.6K

കുഞ്ഞിനെ മേടിച്ചിരുന്നു, ആയിഷ അച്ചുവിൻറെ കൈയിൽ നിന്നും താക്കോൽ മേടിച്ച് വീട് തുറന്നു,

"എന്നാൽ പിന്നെ ഞങ്ങൾ അങ്ങോട്ട് ചെല്ലട്ടെ ,". വെള്ളത്തുണിയും വെള്ള ഷർട്ടും ഇട്ട് കാരണവരെ പോലെ അക്കു പറഞ്ഞു,

"എന്ന മക്കള് പോയിക്കോ, ഞങ്ങൾ അങ്ങോട്ട് വന്നോളാം " അതും പറഞ്ഞ് സബീനത്തായും ആബിദയും ഉള്ളിലോട്ട് കയറാൻ തുടങ്ങി, ആബിദയുടെ മോൻ അച്ചുവിൻറെ കൈകളിൽ തൂങ്ങി കളിക്കുന്നുണ്ടായിരുന്നു,

"എടാ ഫൈസി... നീ മാമൻറെ കൂടെ അങ്ങോട്ട് പൊയ്ക്കോ , ഉമ്മ അങ്ങോട്ടേക്ക് വന്നോളാം, തല്ലുണ്ടാക്കരുത് കേട്ടോ,!!!" പോകുന്നതിനിടയിൽ ആബിദ മകനോട് പറഞ്ഞു,

" ഓക്കേ ഉമ്മച്ചി, ' എന്നും പറഞ്ഞു അവൻ അച്ചുവിൻറെ പുറകെ തൂങ്ങി, എല്ലാവരും പതുക്കെ മുന്നോട്ട് നടന്നു, ആയിഷയും കൂട്ടരും വീട്ടിനകത്തേക്കും....

*******" "" "" "" "" "********" "" "" "" "" "*********" ""*

മനു വീട്ടിലേക്ക് കയറി, ഇക്കാക്കയും ഇത്താത്തയും എല്ലാം വന്നിട്ടുണ്ട്, വീട്ടിൽ കുട്ടികളെല്ലാം ഉണ്ട്, അവനെ കണ്ടതും

" "മാമനും " , എളാപ്പാന്നും ," വിളിച്ചു പറഞ്ഞു കുട്ടികൾ ഓടി വന്നു, മനു എല്ലാവരെയും കൂട്ടി റൂമിലേക്ക് പോയി, വേറെ ആരെയും അവിടെ കണ്ടില്ല," ഇവിടെ പോയോ ആവോ", റൂമിൽ എത്തിയ മനു മുട്ടായി പാക്കറ്റ് എടുത്ത് അവർക്ക് കൊടുത്തു.

അവരാ മുട്ടായി പാക്കറ്റുമായി പുറത്തേക്ക് ഓടി, വാതിൽ അടച്ച് മനു കിടക്കയിലേക്ക് മലർന്നു, പുറകോട്ട് കിടന്നു, സത്യം പറഞ്ഞാൽ നല്ല ക്ഷീണമുണ്ട്, കുളിക്കണം, മാറ്റണം പോവണം, നല്ല മടി, 10 മിനിറ്റ് കിടന്നിട്ട് കുളിക്കാമല്ലോ, എന്നും കരുതി

💬 Comments

View all comments