Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
അവൾ വരുന്നത്,
" അല്ല .!!!! ഉമ്മ എവിടെ ?!, അച്ചു ചോദിച്ചു,
"ഉമ്മ വരുന്നുണ്ട്,!; അവിടെനിന്ന എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചിട്ട് ആയിഷ ചോദിച്ചു
"എന്താ... ഏട്ടന്മാർക്കെല്ലാം കൂടെ ഇവിടെ ഒരു ഒത്തുകൂടൽ, ങും?!!" എന്തോ കള്ളത്തരം ഉണ്ടെന്നുള്ള തരത്തിൽ ആയിഷ ചോദിച്ചു,
" പൊന്നു ആയിഷ മോളെ , നീ ചുമ്മാ ഇല്ലാത്ത കള്ളത്തരം ഉണ്ടാക്കല്ലേ, നിൻറെ കെട്ടിയോനെ കുളിപ്പിക്കാൻ കൊണ്ടുവന്നത് ആണ്," അക്കു അവളുടെ മുന്നിൽ വിസ്തരിച്ചു,
" എൻറെ അമ്മോ വല്ലാത്ത ഒരു സ്നേഹം, കൂട്ടുകാരായാല് ഇങ്ങനെ വേണം" എവിടെയോ കേട്ട് മറന്ന ഒരു ശബ്ദം, എല്ലാവരും ഒന്ന് തിരിഞ്ഞു നോക്കി പുറകിൽ നിന്നാണ് ശബ്ദം വന്നത്.
സബീനത്തായും ആബിദയും കുഞ്ഞും അവരുടെ അടുത്ത് എത്തിയിരുന്നു,ചിരിച്ചുകൊണ്ട് ആബിദ ആണ് ഈ കമൻ്റ് പറഞ്ഞത്,
ആബിദ എട്ടാം ക്ലാസിൽ ഇവരുടെ ക്ലാസ്മേറ്റ് ആണ്, അച്ചുവിൻറെ കൂടെ സ്കൂളിൽ വിടണ്ടതുകൊണ്ട് അച്ചുവിനെക്കാളും എട്ടുമാസം ഇളയതായിരുന്നിട്ടും അച്ചുവിൻറെ കൂടെ ആണ് അവളെ സ്കൂളിൽ ചേർത്തത്, അച്ചു ഇവരുടെ കൂടെ ഇവിടുത്തെ സ്കൂളിൽ ചേർന്നപ്പോൾ ആബിദ വേറെ സ്കൂളിലായിരുന്നു, പക്ഷേ ഹൈസ്കൂളിൽ എത്തിയപ്പോൾ എല്ലാവരും ഒരുമിച്ച്
ആയി, എട്ടാം ക്ലാസ് കഴിഞ്ഞപ്പോൾ ആബിദ വേറെ ഡിവിഷനിലോട്ട് മാറി, ഇതാണ് എട്ടാം ക്ലാസിൽ മാത്രം ക്ലാസ് മേറ്റ് ആയത്,അവരുടെ വരവ് കണ്ട് അച്ചു പറഞ്ഞു
" ആ ഇത്തങ്ങനെയാ വന്നേ ?!"
"അളിയച്ച കൊണ്ടുവിട്ടതാടാ," സബീനത്താ പറഞ്ഞു,
"എന്നിട്ട് പോയോ?!! അച്ചു വീണ്ടും ചോദിച്ചു,"
"ആ പോയി, എന്തോ അത്യാവശ്യം ഉണ്ടത്രേ!"
അപ്പോഴേക്കും സബീനത്താ ഐഷയുടെ കയ്യിൽ നിന്നും
💬 Comments
View all comments