0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 133.9K

വന്ന് മുട്ടുന്നത് കേട്ടാണ് മനു ഡോർ തുറന്നു കൊടുത്തത്, ഒരു വയസ്സായ കിളവൻ ആയിരുന്നു,

"ഈ മഴയത്ത് ,മഴ കൊള്ളിക്കാനായി കിടന്നുറങ്ങുകയാണോ നീയൊക്കെ,!?! " അവനെ ചീത്ത പറഞ്ഞു അയാൾ ഉള്ളോട്ട് കയറിപ്പോയി, ശ്രീനാഥ് അവനെ നോക്കി കളിയാക്കി ചിരിച്ചു, പക്ഷേ മനു കണ്ടത് മുന്നിൽ നിൽക്കുന്ന ആളുകൾക്കിടയിലൂടെ അവനെ കൗതുകത്തോടെ നോക്കുന്ന രണ്ടു കണ്ണുകളെയാണ്, ബസിന്റെ ഉള്ളിൽ മഴ മൂലം

ഇരുണ്ടു കിടക്കുന്ന അവസ്ഥയിലും കളർ ലൈറ്റിൻ്റെ വെളിച്ചത്തിൽ തിളങ്ങുന്ന ആ വെള്ളാരം കണ്ണുകൾ ഉള്ള സുന്ദരിയുടെ മുഖം മാത്രമാണ്,

തകർത്തു പെയ്യുന്ന മഴയിൽ അവരുടെ കണ്ണുകൾ പരസ്പരം ഒരുപാട് പ്രാവശ്യം കോർത്തു കെട്ടി, തകർത്തു പെയ്യുന്ന ആ മഴയിലും ഒരു കുഞ്ഞു പ്രണയം ആ ബസിന്റ ഇരുമ്പ് കൂട്ടിനുള്ളിൽ ഉടലെടുക്കുകയായിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല,

" വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് "എന്ന് പറയുന്നതുപോലെ, ടിക്കറ്റ് കൊടുത്തുകഴിഞ്ഞ് ശ്രീനാഥ് മനുവിന്റെ അടുത്ത് വന്നു നിന്നു,

"നീ വലിയ വീരവാദം ഉയർത്തിയതല്ലേ!! ഇപ്പോൾ ഞങ്ങൾ കാണിച്ചു തരുന്ന പെണ്ണിനെ വളയ്ക്കും എന്നെല്ലാം, മന്നായി ടൗണിൽ നിന്നും ലാസ്റ്റ് കയറിയ ആ കുട്ടിയല്ലേ,!

ആ ഇത്താത്ത കുട്ടി, അവളെ വളക്കാൻ ഒക്കുമോ, ?!!" " ശ്രീനാഥ് അവൻ കേൾക്കാൻ മാത്രം സൗണ്ടിൽ ചോദിച്ചു, "അവൾ ചെറിയ കുട്ടിയല്ലേടാ, !!"

മനസ്സിലുള്ളത് മറ്റൊന്നാണെങ്കിലും മനു അവൻറെ മുൻപിൽ നല്ല പിള്ള ചമഞ്ഞു,

" അല്ലല്ല, എൻറെ അനിയത്തിയുടെ ഫ്രണ്ട് ആണ്, ഒമ്പതില് പഠിക്കുന്നെ, നിങ്ങൾ തമ്മിൽ മൂന്നോ നാലോ വ്യത്യാസമേയുള്ളൂ," ഒരു കണ്ടക്ടറുടെ പരിജ്ഞാനം പോലെ ശ്രീനാഥ്

💬 Comments

View all comments