Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
നിറഞ്ഞു നിൽക്കുന്നുണ്ട്, ഒരിക്കൽ കൂടെ ആമണം ഉള്ളിലേക്ക് ആഞ്ഞു വലിച്ച് മനു കണ്ണാടിയിൽ നോക്കി, കണ്ണിൻറെ അഗ്രഭാഗങ്ങൾ ചുവന്നിരിക്കുന്നു," ഒലക്ക ഇനി അവന്മാരോടൊക്കെ എന്താണ് പറയുക"
, ബാത്റൂമിലേക്ക് കയറി കുറച്ചു വെള്ളം കൂടെ എടുത്ത് കണ്ണുകഴുകി, കുറച്ചുനേരത്തെ പരിശ്രമത്തിനിടയിൽ കുറച്ച് കളർ നീങ്ങിയിട്ടുണ്ട്, പുറത്തുനിന്നും ഐഫോൺ ശബ്ദിക്കുന്നത് കേട്ടാണ് മനു ആ പ്രവർത്തി നിർത്തിയത്, ഫോൺ എടുത്തു നോക്കുമ്പോൾ അമ്മോനാണ്, "മോനേ നീ എവിടെടാ,?!" "
" ഞാൻ ഒന്ന് കുളിക്കാൻ ഇങ്ങോട്ട് ഇറങ്ങിയതായിരുന്നു,"!!
" കഴിഞ്ഞോ ?! കഴിഞ്ഞെങ്കിൽ വേഗം വായോ അവരെത്താനായി, ഷാഹി അവിടെ ഉണ്ടോ, അവൻ ഇങ്ങോട്ട് ഇതുവരെ എത്തിയില്ലല്ലോ, "
" ഇക്കാ ഇന്നലെ രാത്രിയിലല്ലേ എത്തിയത് ഉറങ്ങുകയാണോ എന്ന് അറിയില്ല ,ഞാൻ നോക്കട്ടെ,! മനു മറുപടി നൽകി.
" മോൻ അവനോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ട് , മോൻ പെട്ടെന്ന് ഇങ്ങോട്ട് വാ ട്ടോ," അബ്ദു വെപ്രാളത്തിൽ പറഞ്ഞു,
" ഞാൻ വരുവാണ് കുളി കഴിഞ്ഞു, മാറ്റിയാൽ മാത്രം മതി !!"
"ഞാനേ നിക്കാഹിന് കേറിയാ പിന്നെ അത് കഴിയുന്നതുവരെ നീ നോക്കിക്കോണം ട്ടോ,'"
"ആ... ഇങ്ങള് ബേജാറാവല്ലി എല്ലാരും ഇല്ലേ അവിടെ, !!!
" ആ.... അവര് വരുന്നതിനു മുൻപേ നീ ഇങ്ങോട്ട് വന്നേ. എനിക്ക് ഒരു ധൈര്യത്തിന്" അബ്ദു ആൾ ഒരു പാവമാണ്, മനു അബ്ദുവിൻ്റെ എല്ലാമെല്ലാമാണ്, എന്തിനും ഏതിനും മനുവാണ് അവൻറെ അവസാനവാക്ക്, ഹന്നക്ക് മനുവിനെ കിട്ടാതെ പോയതും അബ്ദുവിന് മനുവിനോടുള്ള ഈ വിശ്വാസവും സ്നേഹവും ആണ്,
മനു ഷാനി കൊണ്ടുവച്ച ഡ്രസ്സ് പെട്ടെന്ന്
💬 Comments
View all comments