Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
ചേഞ്ച് ചെയ്തു കല്യാണ വീട്ടിലേക്ക് ഇറങ്ങി, പോകുന്ന പോക്കിൽ ഇത്തയെ കണ്ട് ഇക്കയോട് അമ്മോൻ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞേൽപ്പിക്കുകയും ചെയ്തു ...
******"" "" ""*********"" "" ""******"" "" "******" ""**
ഹന്ന വളരെയധികം സുന്ദരിയായി മേക്കപ്പ് കൂടെ കഴിഞ്ഞപ്പോൾ, അല്ലെങ്കിലും സൗന്ദര്യത്തിന് അവൾക്ക് കുറവൊന്നുമില്ല, നല്ല ചെഞ്ചുവപ്പിൻ്റെ മൊഞ്ചുള്ള കല്യാണ ഡ്രസ്സ്, ഫോട്ടോഗ്രാഫി സെക്ഷൻ നടന്നു കൊണ്ടിരിക്കുന്നു,
അച്ചുവും കൂട്ടുകാരും എല്ലാം തകൃതിയായി ഓരോന്ന് ചെയ്തുകൊണ്ടിരിക്കുന്നു, മനു ഷോട്ട് കട്ട് വഴി വേഗം തന്നെ കല്യാണപ്പുരയിലെത്തി, അമ്മോനെ കണ്ട് കാര്യങ്ങളൊക്കെ റെഡിയാണോ എന്ന് ഉറപ്പ് വരുത്തി, അപ്പോഴേക്കും ഷഹീൻ ഇക്കയും എത്തിയിരുന്നു, പിന്നെ എല്ലാത്തിനും തയ്യാറായി കൂട്ടുകാരും ബന്ധുമിത്രാദികളും, ഇടക്ക് ജിത്തു അവനോട് കാറിന്റെ
കീ വാങ്ങി ശ്രീദേവിയെയും അമ്മയെയും കൂട്ടാൻ പോയി, നൂറയും ജസ്നേയും ഇടയ്ക്കിടക്ക് വഴി പോക്കരെ പോലെ ഓടി നടക്കുന്നതിനിടയിൽ അവൻറെ കണ്ണിൽ മിന്നി മാഞ്ഞു, ഷാനിത്തയുടെ ഫോൺകോൾ വന്നപ്പോഴാണ് അവൻ ഒരിടത്ത് നിന്നത്, അവൻ ആ കോൾ എടുത്തത്,
"മനു.... നീ എവിടെ ?! ഇവിടെ ഫോട്ടോ എടുക്കുന്നുണ്ട് നീ മാത്രമേ ഇല്ലാത്തതുള്ളൂ, വേഗം വന്നേ, "
കലവറയിൽ ഷെരീഫ്കാക്കേനോട് എന്തോ പറഞ്ഞ ഏൽപ്പിക്കുന്നതിനിടയിലാണ് അവന് കോൾ വന്നത്, "ഞാനിപ്പം വരാട്ടോ!" എന്നും പറഞ്ഞ് അവൻ പെട്ടെന്ന് തന്നെ വീടിൻറെ ഉമ്മറത്തേക്ക് നടന്നു, അവിടെ എല്ലാവരും മണവാട്ടിയുടെ കൂടെ നിരന്നു നിൽക്കുന്നു, ഞങ്ങളുടെ ഫാമിലി ഫോട്ടോ എടുക്കുന്ന സെക്ഷനാണ്, പെട്ടെന്നാണ് അവൻറെ ഫോൺ വീണ്ടും ശബ്ദിച്ചത്, അച്ചു ആയിരുന്നു,
"എടാ അവര് പള്ളിയിൽ എത്തിയിട്ടുണ്ട്, നിസ്കാരം
💬 Comments
View all comments