Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
മനുവിനെ ചുറ്റിപ്പിടിച്ചു, പക്ഷേ അവളുടെ മുഖത്ത്
ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ലായിരുന്നു, ഒരു കൈ കൊണ്ട് സ്വന്തം ഭർത്താവിനെയും മറുകൈ കൊണ്ട് അവളുടെ എല്ലാമെല്ലാമായവനെയും ചേർത്തുപിടിച്ചുകൊണ്ട് ഷാനി ഫോട്ടോക്ക് പുഞ്ചിരിച്ചു നിന്നു.
എല്ലാവരും നിറഞ്ഞ ഒരു ഫാമിലി ഫോട്ടോ; പിന്നെ മണവാട്ടിയുടെ കൂടെ ഞങ്ങളുടെ ഒരു ഫാമിലി ഫോട്ടോ;ഞാനും ഇത്താത്തയും അനിയത്തിയും ഇക്കയും പിന്നെ അവരുടെ എല്ലാം ജോഡിയും മക്കളും ഉപ്പയും ഉമ്മയും അടങ്ങുന്ന ഫോട്ടോ;പിന്നെ ഞങ്ങൾ കസിൻസ് എല്ലാം കൂടെ ഉള്ള ഒരു ഫോട്ടോ, ഇതെല്ലാം കഴിഞ്ഞ്
ഇറങ്ങാൻ നിൽക്കുമ്പോൾ മനുവിനെ ഹന്ന പിടിച്ചുനിർത്തി, മനുവിന്റെ നെഞ്ചിലേക്ക് ചാരി നിന്നുകൊണ്ട് ക്യാമറാമാന് പോസ്റ്റ് ചെയ്തതെന്ന് കൊടുത്തു, എല്ലാവരും ചിരിക്കുന്നുണ്ട് എങ്കിലും ഷാനിയുടെ മുഖത്ത് മാത്രം ഒരു കുറുമ്പ് തത്തി കളിക്കുന്നു, അവൾക്ക് അവനോട് ഇഷ്ടമുള്ളത് അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ഷാനി.
ഹന്നയുടെ ഇഷ്ടപ്രകാരമുള്ള ഫോട്ടോഗ്രാഫ് പ്രോഗ്രാം കഴിഞ്ഞപ്പോൾ മനു അവളോട് യാത്ര പറഞ്ഞു ഇറങ്ങി, അപ്പോഴേക്കും "മണവാളന്റെ കാർ പുറത്ത് എത്തി" എന്നുള്ള വിവരം ആരോ വിളിച്ചു പറഞ്ഞു, ശ്രീജനങ്ങളെല്ലാം പെട്ടെന്നു ഉള്ളിലേക്ക് വലിഞ്ഞു, മനുവും ഇക്കയും ഉപ്പയും അമ്മോനും എല്ലാം റോഡിലേക്ക് ഇറങ്ങി ചെന്നു,
ഫോർച്യൂണർ ഗ്രേ കളർ വാഹനം പതിയെ അവരുടെ അടുത്തേക്ക് വന്നു, മുന്നിൽ റോസാപ്പൂവുകൾ കൊണ്ട് അലങ്കരിച്ച ആ വാഹനം കാണാൻ മനോഹരമായിരുന്നു, പിന്നെയെല്ലാം യാന്ത്രികമായി നടന്നു, മണവാളൻ ഇറങ്ങിവന്നു ,എല്ലാവർക്കും കൈകൾ തന്നു, നേരെ സ്റ്റേജിലേക്ക് ആണ് പോയത്, അവിടെ തയ്യാറാക്കിയ ഇരുപ്പിടത്തിൽ മുതിർന്നവരും പൗരപ്രമുഖരും
ഉണ്ട്, അമ്മോനും മണവാളനും പരസ്പരം കൈകൾ കോർത്ത് നിക്കാഹ് വചനങ്ങൾ മുസ്ലിയാർ
💬 Comments
View all comments