0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 136.4K

ചൊല്ലി കൊടുക്കുന്നു, അങ്ങേരുടെ വക കുടുംബ ബന്ധത്തെ കുറിച്ചുള്ള ഒരു പ്രഭാഷണവുമുണ്ട്, മനുവും കൂട്ടുകാരും തകൃതിയായി അവർക്ക് നൽകാനുള്ള ഇരിപ്പിടവും ഭക്ഷണസാധനങ്ങളും റെഡിയാക്കുന്ന തിരക്കിലായിരുന്നു, ആളുകളുടെ എണ്ണം അറിയാൻ മനുവിനെ കലവറയിൽ നിന്നും

പറഞ്ഞയച്ചത് പ്രകാരം മനു മുൻപോട്ട് നടന്നു, അവിടെ കണ്ട ഉപ്പയോട് അവരിൽ കാരണവരോട് ആളുകളുടെ എണ്ണം ഒന്ന് ചോദിച്ചറിയാൻ ഏൽപ്പിച്ചു,

പുറകുവശത്തേക്ക് ഒരു ക്ലാസ് വെള്ളം കുടിക്കാൻ വേണ്ടി നടന്ന മനു കാണുന്നത് അപ്സരസിനേ തോൽപ്പിക്കും വിധം സൗന്ദര്യത്തോടുകൂടി നിൽക്കുന്ന ശ്രീദേവിയെയാണ്, മെറ്റാലിക് ഗോൾഡൻ ബോർഡറുള്ള കരിനീല ചുരിദാറും ഗോൾഡൻ പട്ട്യാല പാന്റുമാണ് വേഷം.

ശരീരത്തിന്റെ്റെ വടിവുകൾ എടുത്തു കാണിക്കുന്നപോലുള്ള സ്റ്റിച്ചിംഗ് ആണ് ടോപ്പിന്. അരക്കെട്ടിൻ്റെ ഭാഗത്ത് മാത്രമേ ഒരു പൊടിയ്ക്ക് ലൂസ് ഉള്ളൂ..! അത് കാരണം അത്യാകർഷകമായ ഷേപ്പാണ് അവിടെ.

പാട്ട്യാല പാൻ്റും മെറ്റാലിക് ഗോൾഡനിൽ പൂക്കളുള്ള ഷാൾ കൂടെ ആയപ്പോ കണ്ണഞ്ചിപ്പോകുന്ന സൗന്ദര്യം..!!

മുഖത്തു കാര്യമായ മേക്കപ്പ് ഇല്ലെങ്കിലും ചുണ്ടുകളിൽ ലിപ്ബാമിൻ്റെ തിളക്കമുണ്ട്.! കട്ടിയിൽ മഷിയെഴുതിയ കണ്ണുകൾ..! മനോഹരമായ ചെവികളിൽ തൂങ്ങിയാടുന്ന ജിമിക്കി... അതിനെ പാതി മറച്ചു കൊണ്ട് മുഖത്തിനിരുവശവും മൂടി നിൽക്കുന്ന ഇടതൂർന്ന മുടി ഇഴകൾ...

ഇരു വശത്ത് നിന്നും അല്പം മുടിയിഴകൾ വലിച്ചെടുത്ത് കേശഭാരത്തെ ബന്ധിച്ചിരിക്കുന്നു. പിൻകഴുത്തിന് താഴോട്ട് അതങ്ങനെ വിടർന്നു വിരിഞ്ഞ് പുറമാകെ മൂടി നിൽക്കുന്നത് മുന്നിൽ നിന്നു നോക്കുമ്പോൾ തന്നെ അറിയാൻ പറ്റും..!

അവരുടെ കണ്ണുകൾ തമ്മിലുടഞ്ഞു, ഒരു വല്ലാത്ത വികാരം അവരെ പിടികൂടിയിരുന്നു, മനു തൻ്റെ കണ്ണുകളെ പരമാവതി വിടർത്തിയാണ് ആ സൗന്ദര്യം ആസ്വദിച്ചത്, പക്ഷേ അത് മനുവിന് ഒരുപാട് സമയം ആസ്വദിക്കാനായില്ല,പുറകിൽ

💬 Comments

View all comments