0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 136.6K

നിന്നും വരുന്ന മനുവിൻ്റെ വാപ്പയെ കണ്ട് ശ്രീദേവി പതുക്കെ ആൾക്കൂട്ടത്തിലേക്ക് ഊളിയിട്ടു,

കണ്ണുകൾക്ക് ആസ്വാദന ഭംഗം വരുത്തിയ ശ്രീദേവിയുടെ പ്രവർത്തനത്തോട് മനുവിന് ദേഷ്യം തോന്നി തുടങ്ങുന്നതിന് മുൻപേ അവൻറെ ഉപ്പയുടെ കൈകൾ അവൻറെ ചുമലിൽ പതിച്ചു,

"മോനെ 150 അല്ലെങ്കിൽ 160 അതാണ് അവർ പറഞ്ഞത്,"

" ആണോ ?!! സീറ്റ് എന്നാ കുറച്ചുകൂടെ സെറ്റ് ആക്കണം !!'" ,

"എന്നാ വേഗം നോക്ക് അവിടെ കഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, ഞാൻ വരണോ, "

"വേണ്ട !!! ഉപ്പ അങ്ങോട്ട് ചെല്ല് " ഇതും പറഞ്ഞ് ആ സ്വപ്ന സുന്ദരിയുടെ സൗന്ദര്യമാസ്വദിച്ചുകൊണ്ടിരുന്ന ഓർമകളിൽ നിന്നും മനു വീണ്ടും തൻറെ കൽപിത കർത്തവ്യത്തിലേക്ക് തലച്ചോറിന് വഴികാട്ടിക്കൊടുത്തു, പിന്നെ എല്ലാം യാന്ത്രികമായിരുന്നു, അവരുടെ ഭക്ഷണവും ;

അവരുടെ തിരിച്ച് പോക്കും; പിന്നെ കല്യാണ വീട്ടിലെ ആളുകളോട് അങ്ങോട്ട് പോകാനുള്ളവരുടെ തയ്യാറാവലും എല്ലാം,

അപ്പോഴാണ് അവിടത്തെ മണവാളൻ്റെ സൈഡിലെ ശ്രീജനങ്ങൾ മണവാട്ടിയെ കൂട്ടിക്കൊണ്ട് പോവാൻ വരുന്നത് കാണുന്നത്, കൂട്ടം കൂടി നിൽക്കുന്ന ഞങ്ങൾക്ക് ഇടയിലേക്ക് ഒരു കണ്ണുകൾ എത്തി നോക്കുന്നത് മനുവും കൂട്ടുകാരും കണ്ടു, ആ കണ്ണുകളും കണ്ണിനു ഉടമയും അവർക്ക് പരിചിത മുഖമാണ്, അനുകുട്ടി എന്ന അനുശ്രീ, ജിത്തുൻ്റെ

ഭാര്യ, എല്ലാവരും ഒരുമിച്ച് ജിത്തുവിനെ നോക്കി, അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു,

"അവളുടെ ഫ്രണ്ട്ൻ്റെ അനിയനാണ് ചെറുക്കൻ, അവള് അതാണ് അവിടെ കല്യാണം കൂടിയത്, ഹന്നക്ക് അറിയാം അവൾ പറഞ്ഞിട്ടുണ്ട്, "

അപ്പോഴാണ് സംഗതിയുടെ കിടപ്പ് പിടികിട്ടിയത് അവന്മാർക്ക്, അന്ന് ജിത്തുൻ്റെ വീട്ടിൽ പോയപ്പോൾ തന്നെ മനുവിന് തോന്നിയ സംശയമാണ്, പക്ഷേ

💬 Comments

View all comments