0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 136.7K

അപ്പോഴത്തെ സന്ദർഭത്തിൽ അവനോട് അത് വിട്ട് പോയതാണ്,

ജിത്തിൻ്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു, അവൻ ഫോൺ എടുത്ത് നോക്കി ഇപ്പൊ വരാം എന്ന് പറഞ്ഞു പുറകിലേക്ക് പോയി, കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവരുടെയും ഫോണിലേക്ക് ജിത്തുൻ്റെ മെസ്സേജ് വന്നു, മനുവിന് ഒഴികെ, അവരുടെയെല്ലാം മുഖം ഒരു ദയനീയ ഭാവത്തിലേക്ക് കൂപ്പുകുത്തി, ഇതൊന്നും അറിയാതെ മനു ഓരോന്ന് ചെയ്തു ഓടി നടക്കുന്നുണ്ടായിരുന്നു,...

പാട്ടും ഓപ്പണയും എല്ലാമായി അവരുടെ ആഘോഷങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു, ഇടക്ക് ആരോ മനുവിനെ അങ്ങോട്ട് വിളിച്ചു, "ഹന്നക്ക് കാണാൻ അങ്ങോട്ട് ചെല്ലാൻ" പറഞ്ഞ്, അച്ചുവും കൂട്ടുകാരും അവനെ തടയാൻ ആവുന്നതിൻ്റെ മുൻപേ മനു അങ്ങോട്ട് നടന്നു, പുറകെ ഓടിയ അസ്കർ കാണുന്നത് അങ്ങോട്ട് പോകുമ്പോൾ ഷാനി

അവനെയും തിരഞ്ഞ് പാതി വഴി വരെ എത്തിയിരുന്നു,

"ആ... ഞാൻ നിന്നെയും നോക്കി വന്നതാ, ആ പെണ്ണ് കരഞ്ഞു കുളമാക്കുന്നു, ഇടക്ക് നിന്നെയും ചോദിക്കുന്നുണ്ട്, നിൻ്റെ മറ്റവൾ ആണല്ലോ!! കുശുമ്പ് കാട്ടി കൊണ്ട് ചിരിച്ചുകൊണ്ട് ഷാനി പറഞ്ഞു, അതും പറഞ്ഞു അവൻറെ കൈ പിടിച്ച് അവൾ മുൻപേ നടന്നു. അസ്കർ നിരാശയോടെ അവരെ തിരിഞ്ഞു നോക്കി.

" ഒന്നുപോയേ സ്നേഹം കൊണ്ടാണ്, അവൾക്ക് ആങ്ങളമാറില്ലല്ലോ ?!" അവളുടെ കൂടേ ഉമ്മറത്തേക്ക് നടക്കുമ്പോ മനു പറഞ്ഞു,

" ഷഹീനിക്കാ ഒന്നും ഈ ഇക്കാക്ക ഗണത്തിൽ പേടില്ലായിരിക്കും ല്ലേ?! ചിരിച്ചു കൊണ്ടാണ് ഷാനി ചോദിച്ചത്, മനുവും ചിരിച്ചു, രണ്ടുപേർക്കും അറിയാവുന്ന മറുപടി ആയതുകൊണ്ട് മനു ഒന്നും പറഞ്ഞില്ല,

കൂടി നിന്ന പെണ്വർഗത്തെ വകഞ്ഞുമാറ്റികൊണ്ട് ഷാനി അവന് മുന്നിൽ നിന്നും വഴി തെളിച്ചു,

💬 Comments

View all comments