Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
അമ്മോനെ കെട്ടിപ്പിടിച്ച് കരയുന്ന ഹന്നയെ ആണ് അവന് കാണാനായത്, അമ്മോൻ്റെ കണ്ണുകളും നിറഞ്ഞ് ഒഴുകുന്നുണ്ട്, പുന്നാരമോൾ അല്ലേ, അമ്മോന്നെ വിട്ടകന്ന ഹന്ന കാണുന്നത് മനുവിനെ ആണ്, പൊട്ടിവന്ന ഒരു ആന്തലോടെകൂടി അവളവനെ
വരിഞ്ഞു പിടിച്ചു കരഞ്ഞു, അവിടെ നിന്ന് വന്നവരും ഇവിടെ ഉള്ളവർക്കും അവരുടെ സ്നേഹത്തിൻ്റെ തീവ്രത മനസ്സിലായപ്പോലെ നിൽക്കുന്നുണ്ട്, അപ്പോഴാണ് മണവാളനെ മനു കാണുന്നത്, മനുവിനും കണ്ണു നിറഞ്ഞിട്ടുണ്ട്, അവൻറെ മാറിൽ ചാരി നിന്ന് ഇങ്ങളടിക്കുന്ന ഹന്നയെയും ചേർത്ത് പിടിച്ച് അവൻ ഷെരീഫ്നോട് പറഞ്ഞു, മണവാളൻ്റെ പേരാണ് ഷരീഫ്,
"ഇങ്ങള് വേഗം കൊണ്ടോയ്ക്കോളി, ഇല്ലേൽ ഇവളെ മേക്കപ്പ് എല്ലാം പോയി വേറെ കോലം ആകുംട്ടോ, "
വിഷമിച്ചിരുന്ന ഹന്ന അടക്കം എല്ലാവരും മനുവിൻ്റെ കോമഡി കേട്ട് ചിരിച്ചു, അമ്മോൻ ഷെരീഫിനെ കെട്ടിപ്പിടിച്ച് അവളുടെ കൈ എടുത്ത് അവൻറെ കയ്യിൽ വെച്ചു കൊടുത്തു, അമ്മായിയും ബാക്കി കുടുംബങ്ങളെല്ലാം കണ്ണിൽ വെള്ളം നിറച്ച് അത് കണ്ടു നിന്നു.
"ഡീ ഞാൻ കരഞ്ഞു ട്ടോ, ഇനി നിനക്ക് പരാതി വേണ്ടാ " എന്നും പറഞ്ഞ് മനു കണ്ണിൽ നിന്നും കണ്ണുനീർ പോലെ തോണ്ടി കാണിച്ചു പറഞ്ഞു, ഹന്ന വീണ്ടും ചിരിച്ചു, കൂടെ എല്ലാവരും ചിരിച്ചു, കരഞ്ഞു ഇറങ്ങാൻ നിന്ന അവളെ ചിരിച്ച് സന്തോഷിപ്പിച്ച് അയക്കുന്നത് കണ്ട
എല്ലാവർക്കും മനുവിനോട് ഒരു സ്നേഹം അധികം തോന്നി,
അതിനിടക്ക് ഷാനി അവൻ്റെ അടുത്ത് വന്ന് " നമ്മുടെ കാർ നീ എടുക്കില്ലേ ?! "എന്ന് ചോദിച്ചു, മറുപടി പറയാൻ തിരിഞ്ഞ മനുവിൻ്റെ കണ്ണിൽ ഇരുട്ട് കയറി, ഷാനിയുടെ പുറകിൽ നിൽക്കുന്ന ശ്രീദേവിയെ സന്തോഷത്തോടെ
💬 Comments
View all comments